ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രായേൽ സമ്മർദം; ട്രംപിന്റെ മൗനം
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. ശനിയാഴ്ച ഇരുവരും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചതെന്ന് സൂചനകളുണ്ട്.അമേരിക്ക ഇറാനുമായി നടത്തുന്ന ചർച്ചകളും സൈനിക നടപടികൾ വീണ്ടും തുടങ്ങുന്നതും ട്രംപ്-നെതന്യാഹു സംഭാഷണത്തിലെ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ മൂന്നാം തീയതിയാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇറാനുമായുള്ള ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിൽ, നെതന്യാഹുവിന് സൈനിക നടപടികളോടാണ് താൽപര്യമെന്ന് യുഎസ്-ഇസ്രയേൽ ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച നെതന്യാഹുവുമായി സംസാരിച്ചുവെന്ന് ട്രംപ് സ്ഥിരീകരിച്ചെങ്കിലും, ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായില്ല. സംഭാഷണം നല്ലതായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.