ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം; മാനേജർക്ക് വെട്ടേറ്റു
കുണ്ടറ പെരുമ്പുഴയിൽ മൂന്നംഗ സംഘം മാനേജരെ വെട്ടി പരിക്കേൽപ്പിച്ചു.മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ മുറി ആവശ്യപ്പെട്ടെങ്കിലും മാനേജർ നിരസിച്ചു. ഇതിലുള്ള പ്രകോപനത്തിലാണ് സംഘം ആക്രമണം നടത്തിയത്.പെരുമ്പുഴ ഹരിശ്രീ ബാറിലെ മാനേജർ കല്ലുംതാഴം സ്വദേശി അൽത്താഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.പരിക്കേറ്റ അൽത്താഫിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എക്സിക്യൂട്ടീവ് ബാറിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആയുധങ്ങളുപയോഗിച്ച് മാനേജരെ വെട്ടുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.