വാർത്ത
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമൻ്റിട്ടു; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനം
പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂര മർദനം.അടൂർ ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗത്തിൽ പഠിക്കുന്ന അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്സിൽ പഠിക്കുന്ന 16കാരനെ മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടുവെന്നാരോപിച്ചായിരുന്നു മർദനം.കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസിൽ നിന്നും വിളിച്ചിറക്കി സ്റ്റേജിന് പിന്നിലേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചതായും വിദ്യാർത്ഥി പരാതിയിൽ വ്യക്തമാക്കുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ശുചിമുറിയിൽ പൂട്ടി ഇട്ടതായും മർദ്ദനമേറ്റ കുട്ടി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മർദ്ദനത്തിൽ മുഖത്തും പുറത്തും കാര്യമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.പിന്നാലെ, സ്കൂൾ അധികൃതരാണ് അടൂർപോലീസിൽ വിവരം അറിയിച്ചത്.