നമ്മുടെ ചർമ്മം എപ്പോഴും ജലാംശം ഉള്ളതാണെന്ന് ഉറപ്പു വരുത്താൻ വിവിധ തരത്തിലുള്ള ക്രീം, സെറം എന്നിവ നിരന്തരമായി നമ്മൾ ഉപയോഗിച്ചു വരുന്നുണ്ട്. ഇത് നമ്മുടെ ദൈനം ദിന സൗന്ദര്യ സംരക്ഷണ പരിപാടികളുടെ ഭാഗമായി ഇന്ന് മാറിയിട്ടുമുണ്ട്. പക്ഷേ ഇവ എത്രത്തോളം ആരോഗ്യകരമായതാണ്? നമ്മുടെ വീടുകളിൽ തന്നെ തയാറാക്കാൻ കഴിയുന്ന, പ്രകൃതിദത്ത ചേരുവകളാൽ സമ്പന്നമായ ഫെയ്സ് പായ്ക്കുകൾ ആരോഗ്യകരമായ ചർമ്മം പ്രദാനം ചെയ്യുന്നു എങ്കിൽ ആ രഹസ്യം അങ്ങ് പരസ്യമാക്കുന്നതു തന്നെയല്ലേ നല്ലത്?
നിങ്ങൾ അതിനായി ഒരുപാട് അന്വേഷിക്കേണ്ട, പരിഹാരം നിങ്ങൾക്കരികിൽ തന്നെയുണ്ട്. നേരെ നിങ്ങളുടെ അടുക്കളയിലേക്ക് പോകുക. അവിടെയുണ്ടാകും നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ. നിങ്ങൾ സ്വപ്നം കാണുന്ന മികച്ച ചർമ്മം നൽകുന്ന രണ്ട് ഉൽപ്പന്നങ്ങൾ അവിടെയുണ്ട്. ചോക്ലേറ്റും സ്ട്രോബെറിയും.
ഇവ ഉപയോഗിച്ച് ഫെയ്സ് പാക്ക് തയ്യാറാക്കാൻ സാധിക്കുമോ? സംശയം വേണ്ട, മുഖത്തിന് അതിമനോഹരമായ തിളക്കം നൽകാൻ ഈ മാന്ത്രിക കൂട്ടിന് കഴിയും . മുകളിൽ പറഞ്ഞ രണ്ട് ചേരുവകളായ ചോക്ലേറ്റും സ്ട്രോബറിയും നിങ്ങളുടെ ചർമ്മത്തിന് അതിശയകരമായ മാറ്റം നൽകുന്ന, ചർമ്മത്തിെൻറ ആരോഗ്യം ഉറപ്പാക്കുന്ന ഒന്നാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ആന്റി ഒക്സിഡന്റിന്റെ കലവറ:സ്ട്രോബെറിയിൽ വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതു വഴി ചുളിവുകൾ, ചർമ്മത്തിലെ നേർത്ത വരകൾ എന്നിവ പോലുള്ള വാർദ്ധക്യത്തിൻറെ ലക്ഷണങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്ന് സ്ട്രോബറി പരിഹാരമുണ്ടാക്കും. വിറ്റാമിൻ സി ത്വക്ക് തിളക്കമാർന്നതാക്കാനും അഴുക്ക് പുറംതള്ളാനും കഴിവുള്ള ഒന്നുകൂടിയാണെന്ന് ആർക്കും അറിയാത്തതല്ലല്ലോ!
ചർമ്മത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനായി പ്രകൃതിദത്ത എക്സ്ഫോളിയേറ്ററുകളായി പ്രവർത്തിക്കുന്ന ആൽഫ-ഹൈഡ്രോക്സി ആസിഡും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.
ഇനി ഈ സ്ട്രോബെറിയിലേക്ക് അൽപ്പം ഡാർക്ക് ചോക്ലേറ്റ് കൂടി ചേർത്താലോ? ഇവ രണ്ടും ചേർത്ത് തയാറാക്കുന്ന മിശ്രിതം നിങ്ങളുടെ മുഖത്തിന് എത്രത്തോളം ഫലപ്രദമാണെന്ന് ഉപയോഗിച്ച ശേഷം നിങ്ങൾക്ക് മനസ്സിലാകും. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്ന ആൻറി ഓക്സിഡൻറുകൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം, ചർമ്മത്തിൽ ആഴത്തിൽ നനവ് എത്തിക്കുന്ന ഫാറ്റി ആസിഡുകളും ഇവയിൽ ഉണ്ട്. കൂടാതെ, ഡാർക്ക് ചോക്ലേറ്റിൽ ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളും ധാരാളം കാണപ്പെടുന്നു. ഇത് നിങ്ങളുടെ മുഖത്തെ നീറുന്നതോ എരിയുന്നതോ ആയ അവസ്ഥയിൽ നിന്ന് ചർമ്മത്തെ ശമിപ്പിക്കും.ഹെയർ മസ്സാജ് ചെയ്യാൻ ഒരു നാടൻ എണ്ണക്കൂട്ട്ഫെയ്സ് പാക്ക് തയ്യാറാക്കാൻ ആവശ്യമുള്ളവ:സ്ട്രോബെറി, പൾപ്പ് ആക്കി എടുത്തത്സമചതുരത്തിൽ ലഭിക്കുന്ന ശുദ്ധമായ ഡാർക്ക് ചോക്ലേറ്റ് ഉരുക്കിയത്
എങ്ങനെ തയ്യാറാക്കാം:– സ്റ്റെപ്പ് 1: മൈക്രോവേവിൽ വെച്ച് രണ്ട് ക്യൂബ് ഡാർക്ക് ചോക്ലേറ്റ് ഉരുക്കുക. 10 സെക്കൻഡിനപ്പുറം ഇത് പോകരുത്. അധികം വൈകിയാൽ അത് ചർമ്മത്തിന് ദോഷം ചെയ്യും. മൈക്രോവേവ് അല്ലെങ്കിൽ, സാധാരണ ഉരുക്കുന്ന രീതിയും സ്വീകരിക്കാം.– സ്റ്റെപ്പ് 2: ഉരുകിയ ഡാർക്ക് ചോക്ലേറ്റിലേക്ക് സ്ട്രോബെറി പൾപ്പ് ചേർത്ത് രണ്ട് ചേരുവകളും ഒരുമിച്ച് ചേരുന്നതുവരെ നന്നായി ഇളക്കുക.മുറിക്കുന്നതിന് മുൻപ് മുടി കഴുകേണ്ടതുണ്ടോ?എങ്ങനെ ഉപയോഗിക്കണം?മുഖത്ത് ഈ ഫെയ്സ് പാക്ക് നന്നായി പിടിക്കുന്നു എന്ന് ഉറപ്പാക്കാൻ മുഖം ചെറുചൂടുള്ള വെള്ളത്തിൽ ആദ്യം കഴുകണം. അതിന് ശേഷം ചർമ്മത്തിൽ ഡാർക്ക് ചോക്ലേറ്റും സ്ട്രോബെറിയും ചേർത്ത് തയാറാക്കി വെച്ചിരിക്കുന്ന ഫെയ്സ് മാസ്ക് പ്രയോഗിക്കണം. ഇത് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മുഖത്ത് മസാജ് ചെയ്ത് പിടിപ്പിക്കണം. അതിന് ശേഷം ഇത് 15 മുതൽ 20 മിനിറ്റ് വരെ മുഖത്തുതന്നെ ഇരിക്കാൻ അനുവദിക്കണം. ഇതിെൻറ എല്ലാ ഗുണങ്ങളും ചർമ്മത്തിന് കിട്ടാൻ വേണ്ടിയാണിത്. അതിനു ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകി നന്നായി ഈർപ്പം കളയണം.
നിങ്ങളുടെ ചർമ്മത്തിന് എത്രമാത്രം മാറ്റം വന്നു ഇപ്പോൾ എന്ന് നിങ്ങൾ ആശ്ചര്യപ്പെടും എന്നതിൽ ഒരു സംശയവും വേണ്ട. ഈ ഫേയ്സ് പാക്ക് ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിൽ രണ്ടുതവണ പ്രയോഗിച്ച് നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കി മാറ്റാൻ ശ്രദ്ധിയ്ക്കണം. ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകുന്നതിന് എല്ലായ്പ്പോഴും ഇവ ഉപയോഗിക്കാം. അതിനായി മറ്റ് ഉൽപ്പന്നങ്ങൾ ആവശ്യമില്ല. ഇത്തരം നാച്ചുറൽ ഫേയ്സ്പാക്കുകൾ കൂടുതൽ ഫലപ്രദമാണ്.
കണ്ണുകളുടെ ആരോഗ്യത്തിന് 5 വ്യായാമങ്ങൾ |
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
ettan movie: ജെറ്റ് മീഡിയ ഒരുക്കുന്ന ‘ഏട്ടന്’ വരുന്നു; ചിത്രീകരണം 19ന് അതിരപ്പള്ളിയില് – vijay babu bava chelladurai and lal krishna starrer ettan movie will start rolling from april 19th
wolf movie review: samyuktha menon, shine tom chacko, jaffer idukki starrer wolf malayalam movie review rating, Rating: { 2.5/5}
indrans family: ‘പെണ്ണ് കാണാൻ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല’; മനസ്സ് തുറന്ന് ഇന്ദ്രൻസ് – actor indrans opens up about his family and wife shantakumari
hridayam first look: മനസ്സുതൊട്ട് ‘ഹൃദയം’; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര് – vineeth sreenivasan directorial pranav mohanlal, kalyani priyadarshan and darshana rajendran starrer hridayam first look
vivek old tweet: ഈ ജീവിതം ഒരുനാള് അവസാനിക്കും, പക്ഷെ…; മരണത്തെ കുറിച്ചുള്ള വിവേകിന്റെ ട്വീറ്റ് വൈറലാവുന്നു – late actor vivek’s old tweet about death goes viral on social media
© 2018 Malayalam News Times.