വീട്ടമ്മമാർക്ക് ശമ്പളം നൽകുന്ന വിപ്ലവ പദ്ധതിക്ക് ഏരീസ് ഗ്രൂപ്പ് തുടക്കംകുറിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴിൽരഹിതരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന പ്രഖ്യാപിത പദ്ധതിയ്ക്കാണ് കഴിഞ്ഞദിവസം തുടക്കമായത്.
ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. പൃഭിരാജ് നടരാജന്റെ സഹധർമ്മിണി ശ്രീമതി ദീപാ പൃഭിരാജാണ് ആദ്യ ശമ്പളം ഏറ്റുവാങ്ങിയത്. ഏരീസ് ഗ്രൂപ്പിന്റെ ഇരുപത്തി മൂന്നാം വാർഷിക ദിനത്തിന്റേയും സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ ജന്മദിന ത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിയ്ക്കപ്പെട്ടു. ഈ സ്കീം പ്രകാരം, വിവാഹത്തിന് ശേഷം മൂന്നു വർഷത്തിലധികമായി സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക്, ജീവനക്കാരന്റെ വരുമാനത്തിന്റെ ഏകദേശം ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന തുക ശമ്പളമായി ലഭിയ്ക്കും. ജീവനക്കാരന് നേരത്തെ ലഭിച്ചുവരുന്ന ശമ്പളത്തിന് പുറമേ ആയിരിയ്ക്കും പങ്കാളിയ്ക്ക് കൂടി ഈ തുക ലഭ്യമാക്കുക ഇതോടെ വീട്ടുജോലിയുടെ പവിത്രതയ്ക്കും പ്രാധാന്യത്തിനും അംഗീകാരം നൽകുന്ന ആദ്യ സ്ഥാപനമായി ഏരീസ് ഗ്രൂപ്പ് മാറി.നിലവിൽ ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ് . ഇതിനു പുറമേയാണ് ഭാര്യമാർക്ക് കൂടി ശമ്പളം നൽകാനുള്ള വിപ്ലവകരമായ തീരുമാനം. കഴിഞ്ഞവർഷം സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന് സാധിച്ചിരുന്നു.
കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങൾക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാർക്ക് പതിവ് ശമ്പള വർദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങൾ കൂടി നൽകുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സി ഇ ഒ യുമായ ഡോ. സോഹൻ റോയ് പറഞ്ഞു. “ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യശേഷിയും സമയ നിർണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, ‘എഫിസം ‘എന്ന ഒരു സോഫ്റ്റ്വെയർ സിസ്റ്റം രൂപകല്പന ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ്വെയർ മുഖേന പതിനാറു രാജ്യങ്ങളിലെ അറുപതോളം കമ്പനികളിലെ ജീവനക്കാരുടെ കാര്യക്ഷമത ഫലപ്രദമായി വിനിയോഗിക്കാൻ സ്ഥാപനത്തിന് സാധിച്ചു. അതിലൂടെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സമുദ്ര സംബന്ധമായ വ്യവസായമേഖലയിലെ അഞ്ചു വിഭാഗങ്ങളിൽ ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പത്ത് വിഭാഗങ്ങളിൽ ഗൾഫ് മേഖലയിലെ ഒന്നാംസ്ഥാനവും ഞങ്ങൾക്കുണ്ട്. സൗദിയിലെ ആരാംകോ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട് . ഈ നേട്ടം ജീവനക്കാർ മുഖേന ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അവരർഹിയ്ക്കുന്ന അതിന്റെ പങ്ക് അവർക്ക് തിരികെ കൊടുക്കുന്നു. ” അദ്ദേഹം പറഞ്ഞു.
മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ, കപ്പലുകളുടെ യു.റ്റി ഗേജിംഗ് സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതൽ മുടക്കിയിട്ടുണ്ട്. വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്പത്ത്. ആരെയും പിരിച്ചു വിടുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ല.
ജീവനക്കാർക്കായി മറ്റ് നിരവധി ക്ഷേമ പദ്ധതികളും ഏരീസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് . മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കൾക്ക് വർഷങ്ങളായി പെൻഷൻ കൂടാതെ ജീവനക്കാരുടെ കുട്ടികൾക്ക് എല്ലാ വർഷവും പഠന സ്കോളർഷിപ്പുകളും നൽകിവരുന്നു. ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികളിലൂടെ ഭാരതത്തിലെ ഏറ്റവും നല്ല സ്ഥാപനമേധാവിയ്ക്കുള്ള അംഗീകാരമായ ‘ ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ് ‘ രണ്ടായിരത്തി പതിനാറിൽ സ്ഥാപന മേധാവി ശ്രീ സോഹൻ റോയ് കരസ്ഥമാക്കിയിരുന്നു.
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
comedian Vivekh Death: വളരെ നേരത്തെ അങ്ങ് പോയി, ജീവിതം ഇത്രയേ ഉള്ളൂ… വിവേകിന്റെ വേര്‍പാടിനെ കുറിച്ച് നയന്‍താര! – will cherish the wonderful memories i had while working with him throughout the years: nayanthara on vivekh
ettan movie: ജെറ്റ് മീഡിയ ഒരുക്കുന്ന ‘ഏട്ടന്’ വരുന്നു; ചിത്രീകരണം 19ന് അതിരപ്പള്ളിയില്‍ – vijay babu bava chelladurai and lal krishna starrer ettan movie will start rolling from april 19th
wolf movie review: samyuktha menon, shine tom chacko, jaffer idukki starrer wolf malayalam movie review rating, Rating: { 2.5/5}
indrans family: ‘പെണ്ണ് കാണാൻ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല’; മനസ്സ് തുറന്ന് ഇന്ദ്രൻസ് – actor indrans opens up about his family and wife shantakumari
hridayam first look: മനസ്സുതൊട്ട് ‘ഹൃദയം’; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ – vineeth sreenivasan directorial pranav mohanlal, kalyani priyadarshan and darshana rajendran starrer hridayam first look
© 2018 Malayalam News Times.