ന്യൂഡൽഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കാർ വാങ്ങുന്നു. മേഴ്സിഡസിന്റെ മേബാക്ക് എസ്650 ഗാർഡ് ആണ് പുതിയതായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തുന്ന കാർ. ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിൽ നിന്നും റേഞ്ചർ റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയ്സറുമാണ് മാറ്റുക.പെരിന്തൽമണ്ണയിലെ തോൽവിക്ക് പിന്നിൽ വിഭാഗീയത; 38 വോട്ടിന്റെ പരാജയകാരണം വ്യക്തമാക്കി സിപിഎം റിപ്പോർട്ട്കാർ ആന്റ് ബൈക്ക് പോർട്ടൽ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ പുതിയ വാഹനത്തേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി എത്തിയത് മേബാക്ക് 650യിൽ ആയിരുന്നു. പിന്നീടും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ പുതിയ വാഹനം കണ്ടെത്തിയിരുന്നു.
മേബാക്കിന്റെ എസ്600 ഗാർഡ് എന്ന മോഡൽ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് 10.5 കോടിയാണ് വിലമതിക്കുന്നത്. 12 കോടിയിലധികം വിലമതിക്കുന്ന വാഹനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി എത്തുന്നത്. വിആർ10 ലെവൽ പ്രൊട്ടെക്ഷനോടുകൂടിയ പുതിയ മോഡലായ മേഴ്സഡസ് മേബാക്ക് എസ്650 ഗാർഡാണ് വാങ്ങിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് എസ്പിജി ഗ്രൂപ്പാണ്. ഇവരുടെ നിർദ്ദേശപ്രകാരമാണ് കൂടുതൽ സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടി പുതിയ വാഹനം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തുന്നതിന് ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിനായി എസ്പിജി ഒരേപോലുള്ള മറ്റ് വാഹനങ്ങൾ വാങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന മേബാക്ക് എസ്650 ഗാർഡ് 6 ലിറ്റർ ട്വിൻ ടർബോ എഞ്ചിനാണുള്ളത്.
സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന വാഹനമാണ് മേബാക്ക് എസ്650 ഗാർഡ്. വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തരത്തിൽ കട്ടിയുള്ള സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിന് പുറമെ, 2 മീറ്റർ അകലത്തിലുണ്ടാകുന്ന 15 കിലോഗ്രാമിന്റെ ടിഎൻടി സ്ഫോടനത്തെ വരെ മറികടക്കാവുന്ന തരത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
കാറിന്റെ ജനലിന്റെ ഉൾവശത്ത് പോളീകാർബനേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നേരിട്ടുള്ള സ്ഫോടനങ്ങളെ പ്രതിരോധിക്കുന്നതിന് വാഹനത്തിന്റെ താഴെ ഭാഗത്ത് ശക്തമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. അതിന് പുറമെ കെമിക്കൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ക്യാബിനിൽ പ്രത്യേക എയർ സപ്ലൈയും ഒരുക്കിയിട്ടുണ്ട്.
എംജി ശ്രീകുമാർ അന്നു പറഞ്ഞത് ‘താമര വിരിയു’മെന്ന്; അക്കാദമി ചെയർമാനാക്കാൻ എൽഡിഎഫ് സർക്കാർ; അമര്‍ഷവുമായി പാര്‍ട്ടി അണികൾഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പ്രധാനമന്ത്രി മോദിക്ക് യാത്ര ചെയ്യുന്നതിന് ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപ്പിയോ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട്., 2014ൽ പ്രധാനമന്ത്രി ആയതിന് പിന്നാലെ ബിഎംഡബ്ലിയു 7 സീരിയസിലുള്ള വാഹനവും എത്തിയിരുന്നു. ഈ ശ്രംഖലയിലെ ഏറ്റവും ഒടുവിലുള്ള വാഹനമാണ് മേഴ്സിഡസിന്റെ മേബാക്ക് എസ്650 ഗാർഡ്.
ചോരയിൽ കുളിച്ചുകിടക്കുന്ന സ്ത്രീകളെ മാനഭംഗപ്പെടുത്തും… റിപ്പർ ജയനാന്ദൻ്റെ ക്രൂര വിനോദം ഞെട്ടിക്കുന്നത്
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.