വർഷങ്ങളായി മലയാളസിനിമയിൽ വില്ലനായും ഹാസ്യതാരമായും മറ്റുമൊക്കെയായി സ്ഥിരം സാന്നിധ്യമാണ് മാള സ്വദേശിയായ ജോജു ജോർജ്ജ്. 2018-ൽ പുറത്തിറങ്ങിയ ജോസഫ്, 2019-ൽ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്നെ സിനിമകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ജോജു ജോർജ് ഒരു ‘വണ്ടിപ്രാന്തൻ’ കൂടെയാണ്. കൊച്ചിയിൽ അടുത്തിടെ പ്രതിഷേധത്തിൽ ചില്ലുതകർന്ന ലാൻഡ് റോവർ ഡിഫൻഡറടക്കം നിരവധി കാറുകൾ ജോജുവിന്റെ വീട്ടുമുറ്റത്തുണ്ട്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് മിനി കൂപ്പർ എസ് കൺവെർട്ടിബിൾ. ജോജുവല്ല, ഭാര്യ ആബയാണ് താരത്തിന്റെ വീട്ടിലെത്തിയ പുതിയ മിനി കൂപ്പർ എസ് കൺവെർട്ടിബിളിന്റെ ഉടമ. മക്കൾക്കൊപ്പം ആബ ജോസഫ് തന്നെയാണ് കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും മിനി കൂപ്പർ എസ് കൺവെർട്ടിബിൾ ഏറ്റുവാങ്ങിയത്. സെസ്റ്റി യെല്ലോ നിറമാണ് ജോജുവിന്റെ വീട്ടിലെത്തിയ മിനി കൂപ്പർ എസ് കൺവെർട്ടിബിളിന്റെ ആകർഷണം. ഈ നിറത്തിൽ കേരളത്തിൽ വിൽക്കുന്ന ആദ്യ മിനി കൂപ്പർ എസ് കൺവെർട്ടിബിളാണ് ആബ ജോസഫ് വാങ്ങിയത്.
45.5 ലക്ഷമാണ് മിനി കൂപ്പർ എസ് കൺവെർട്ടിബിളിന്റെ എക്സ്-ഷോറൂം വില. 192 എച്ച്പി പവറും 280 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മിനി കൂപ്പർ എസ് കൺവെർട്ടിബിളിന്റെ ഹൃദയം. ഈ എൻജിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ജോജുവിന്റെ കുടുംബത്തിലെ ആദ്യ മിനിയല്ല
Joju when he bought a pre-owned Mini in 2018
മെഴ്സിഡസ്-മെയ്ബാക്ക് S650 ഗാർഡ്; എന്താണ് പ്രധാനമന്ത്രിയുടെ പുത്തൻ കാറിന്റെ പ്രത്യേകത?
ജോസഫ് സിനിമയുടെ വിജയം 2018ൽ ജോജു ആഘോഷിച്ചത് ഒരു മിനി കൂപ്പർ വാങ്ങിയാണ്. കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലർസായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് ജോജു മിനി കൂപ്പർ സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ള ഈ സെക്കന്റ് ഹാൻഡ് മിനി കൂപ്പർ എസിൻറെ മൂന്ന് ഡോർ പെട്രോൾ പതിപ്പിനായി ജോജു 30 ലക്ഷത്തോളം രൂപ മുടക്കി. തന്റെ മൂന്ന് മക്കൾക്കൊപ്പം എത്തിയാണ് ജോജു കൂപ്പർ എസിനെ തന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു പോയത്.
ജോജുവിന്റെ കാറുകൾ
Joju George Car Collection
CES 2022 | ഓന്തിനെപ്പോലെ നിറം മാറുന്ന കാറുമായി ബിഎംഡബ്ള്യുമിനി കൂപ്പർ എസ് കൺവെർട്ടിബിളിന് മുൻപ് ലാൻഡ് റോവർ ഡിഫൻഡറാണ് ജോജുവിന്റെ വാഹന ശേഖരത്തിലെത്തിയ പുത്തൻ താരം. അമേരിക്കൻ യൂട്ടിലിറ്റി വാഹ നിർമ്മാതാക്കളായ ജീപ്പിന്റെ റാൻഗ്ലർ എസ്യുവിയാണ് ജോജുവിന്റെ വാഹന ശേഖരത്തിലെ വമ്പൻ താരം. ഏകദേശം 73 ലക്ഷം ഓൺ-റോഡ് വില വരുന്ന റാൻഗ്ലർ എസ്യുവി കേരളത്തിൽ ആദ്യം സ്വന്തമാക്കിയ വ്യക്തികളിൽ ഒരാളാണ് ജോജു. ദിലീപ് ആദ്യം ഉപയോഗിച്ചിരുന്ന പോർഷെ കയാൻ എസ്യുവിയാണ് ജോജുവിന്റെ വാഹന ശേഖരത്തിലെ മറ്റൊരു താരം. ഇതുകൂടാതെ ഒരു ബിഎംഡബ്ള്യു എം6 ഗ്രാൻ കൂപെ, ഓഡി എ7 സ്പോർട്ട്ബാക്ക്, മിനി കൂപ്പർ എസ് എന്നീ കാറുകളും ജോജുവിന്റെ വാഹന ശേഖരത്തിലുണ്ട്. ഒരു സൂപ്പർബൈക്കും ജോജുവിന്റെ കൈവശമുണ്ട്. 8.84 ലക്ഷം എക്സ്-ഷോറൂം വിലയുള്ള ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിൾ ആർ.
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.