എന്ത് കൊണ്ടാണ് ബൈക്ക്, സ്കൂട്ടർ എന്നിവയ്ക്ക് ഇരുചക്ര വാഹനം എന്ന പേര്? ഇതെന്തു ചോദ്യം മാഷെ, രണ്ട് ചക്രമുള്ളതുകൊണ്ട് ഇരുചക്ര വാഹവും എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. ശരിയാണ്, അതോടൊപ്പം തന്നെ പരമാവധി രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാൻ തക്കവിധത്തിലാണ് ഇരുചക്ര വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേർ സഞ്ചരിച്ചാലോ? ഒന്നും സംഭവിക്കില്ല അല്ലെ? ഒറ്റനോട്ടത്തിൽ പ്രശ്നമില്ല. എന്നാൽ ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേർ സഞ്ചരിക്കുമ്പോഴുള്ള പ്രശ്നത്തെപറ്റി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം. നിലത്ത് ഉറപ്പിച്ചിട്ടുള്ള ഒരു മെഷീൻ സമീപത്ത് നിന്ന് കൊണ്ട് പ്രവർത്തിപ്പിക്കുന്നത് പോലും അപകടകരമായ പ്രവർത്തിയാണെന്നും, എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചു കൊണ്ട് അതീവ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന ഒന്നാണെന്നുമാണ് എൻജിനീയറിംഗ് മേഖലയിലെ ഏത് പഠനവും തുടങ്ങുന്ന ആദ്യ ക്ലാസ്സിലെ പാഠഭാഗം തന്നെ (safety precautions)….
വീട്ടിൽ കുട്ടികളുണ്ടോ? വാഹനമെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾഏകദേശം 2500 rpm ൽ കറങ്ങുന്നതും 900 °C മുകളിൽ ചൂടേറിയതുമായ ഒരു യന്ത്രം, അന്തരീക്ഷ താപനിലയിൽ തന്നെ കത്ത് പിടിക്കാവുന്ന ഇന്ധനം ഉപയോഗിക്കുന്ന യന്ത്രം. പ്രവർത്തിപ്പിക്കുമ്പോൾ നിലത്ത് ഉറപ്പിക്കാത്തത് മാത്രമല്ല, സ്വന്തമായി നിലത്ത് നിൽക്കാൻ കഴിയാത്ത യന്ത്രം, അതും അതിന്റെ മുകളിൽ കയറിയിരുന്ന് ഓപ്പറേറ്റ് ചെയ്യേണ്ടുന്ന യന്ത്രം. കഴിഞ്ഞില്ല, ഒരു സെക്കന്റിൽ 16 മുതൽ 28 മീറ്റർ വരെ ദൂരം കുതിക്കുന്ന യന്ത്രം. സംഭവം ഇരുചക്ര വാഹനം തന്നെ…
ഇതൊന്നും പോരാഞ്ഞ് ഇതുപോലെ കുതിക്കുന്ന നിരവധി യന്ത്രങ്ങളുടെ ഇടയിലൂടെ കുതിച്ചു കൊണ്ട് ഓപ്പറേറ്റ് ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യം എത്രമേൽ അപകടകരമാണ് ആണ് എന്ന് സങ്കൽപിക്കാൻ പോലും പോലും കഴിയാത്ത സാഹചര്യം. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഒരു മെഷീൻ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ശാസ്ത്രീയമായ ഒരു ട്രെയിനിങ്ങും ലഭ്യമാകാതെ പലപ്പോഴും മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തി ഒരു ശാസ്ത്രീയ പരിശീലനവും ലഭ്യമല്ലാതെ അനുകരിക്കുമ്പോൾ അതെത്ര ഭീകരമായിരിക്കും.
എന്താണ് വാഹനത്തിന്റെ ടയറുകളിൽ എഴുതിയിരിക്കുന്നത്? ടയറുകളെക്കുറിച്ച് കൂടുതൽ അറിയാംwhy is it dangerous to ride a two wheeler with more than two personരണ്ട് പേർക്ക് കയറാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്തിട്ടുള്ള മെഷീനിൽ മൂന്നുപേർ കയറുമ്പോൾ ഡിസൈൻ ചെയ്തിട്ടുള്ള സെൻറർ ഓഫ് ഗ്രാവിറ്റിയിൽ വരുന്ന മാറ്റവും, പവർ-റ്റു-വെയ്റ്റ് റേഷ്യോയിൽ വരുന്ന മാറ്റവും, രണ്ടുപേർ ഇരിക്കേണ്ട സീറ്റിൽ മൂന്നുപേർ തിക്കിതിരക്കി ഇരിക്കുമ്പോ ഓടിക്കുന്ന ആൾക്ക് അതിൻറെ ബ്രേക്ക് അടക്കമുള്ള നിയന്ത്രണോപാധികൾ പ്രവർത്തിപ്പിക്കുന്നതിൽ വരുന്ന സ്വാഭാവിക തടസ്സം, ഇതുവഴി ചടുലമായ നീക്കം വേണ്ടപ്പോഴുണ്ടാകാവുന്ന താമസം. മേല്പറഞ്ഞ മാറ്റത്തെക്കുറിച്ചുള്ള പ്രാഥമിക ബോധം പോലും വേരുറക്കാത്ത പ്രായത്തിൽ വരുംവരായ്കകൾ അറിയാതെയുള്ള കുതിപ്പിന് പലപ്പോഴും വാഹനം വാങ്ങി നൽകി ബോധപൂർവ്വമുള്ള പിന്തുണയോ ‘എനിക്കൊന്നുമറിയില്ല’ എന്ന മൗനപിന്തുണയോ അപൂർവ്വം സന്ദർഭങ്ങളിലെ നിസ്സഹായതയുടെ കാഴ്ചക്കാരോ ആയ രക്ഷിതാക്കളുടെ അറിഞ്ഞൊ അറിയാതെയുള്ള കൂട്ടുനിൽക്കലുകളും സാധാരണമായിക്കൊണ്ടിരിക്കുന്നു.
വികാരങ്ങൾ ശക്തവും കൂടുതൽ തീവ്രവും സ്ഫോടനാത്മകവുമാകുന്ന ഹീറോയിസത്തിന്റെ മാറ്റളക്കുന്ന യവ്വന പ്രായത്തിൽ പലപ്പോഴും ഹെൽമറ്റ് പോലുള്ള ഏറ്റവും അടിസ്ഥാന സുരക്ഷ ഉപാധികൾ പോലും ധരിക്കാതെയുള്ള മരണ വേഗത്തിന്റെ കുതിക്കലിന്റെ ഹരത്തിലാണ് കുട്ടികൾ. ഇത്തരത്തിലുള്ള അപകടകരമായ ജുവനൈൽ ഡ്രൈവിംഗിനെതിരെ ശക്തമായ നടപടികൾക്കൊപ്പം തന്നെ സാമൂഹ്യബോധവും ഉണരേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.