കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റേയും കൂട്ടു പ്രതികളുടേയും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നിര്‍ണ്ണായകമായ നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസിൽ നടക്കുകയാണ്. Also Read: ഗൂഢാലോചന കേസിൽ പ്രതികളിൽ ഒരാളെ മാപ്പുസാക്ഷിയാക്കാൻ നീക്കം; ഗൂഢാലോചന സ്ഥിരീകരിച്ചതായി സൂചന
സംവിധായകൻ റാഫിയെയും ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയതായാണ് പുതിയ വിവരം. ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനെ ദിലീപിനെതിരായുള്ള കേസിൽ സാക്ഷിയായും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി ഒരുക്കാൻ ഉദ്ദേശിച്ചിരുന്ന ‘പിക് പോക്കറ്റ്’ എന്ന സിനിമയുടെ തിരക്കഥയൊരുക്കാൻ ദിലീപ് പറഞ്ഞതനുസരിച്ച് താൻ റാഫിയെ ഏൽപിക്കുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഇതിൽ വിശദീകരണം നൽകുന്നതിനായാണ് റാഫിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതെന്നാണ് വിവരം. നിര്‍മ്മാണകമ്പനിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം ലഭിച്ചതിനാൽ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിനായി കൂടിയാണ് ഗ്രാൻഡ് പ്രൊഡക്ഷൻസ് മാനേജറെ വിളിച്ചുവരുത്തിയിട്ടുള്ളത്.
Also Read: ഗൂഢാലോചന കേസിൽ പ്രതികളിൽ ഒരാളെ മാപ്പുസാക്ഷിയാക്കാൻ നീക്കം; ഗൂഢാലോചന സ്ഥിരീകരിച്ചതായി സൂചനദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരന്റെ മൊഴിയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഇപ്പോള്‍ നിര്‍ണ്ണായകമായിരിക്കുന്നത്. ദിലീപിന്റെ വീട്ടിൽ ഒന്നരവര്‍ഷം മുമ്പ് ജോലി ചെയ്ത പട്ടണക്കാട് സ്വദേശിയായ ദാസൻ എന്നയാളെയാണ് ക്രൈംബ്രാഞ്ച് പുതിയ സാക്ഷിയാക്കിയിരിക്കുന്നത്. ഗൂഢാലോചനുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെ കുറിച്ചാണ് ഇയാള്‍ ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നതെന്നാണ് അറിയാനാകുന്നത്. ഇന്ന് രാവിലെ മുതൽ ദിലീപിനേയും കൂട്ടുപ്രതികളേയും ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുകയുമാണ്.
ALso Watch :
ചോദ്യം ചെയ്യല്‍ ആദ്യ ദിനം; മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ്
കടപ്പാട്: ഉറവിട ലിങ്ക്
abhaya hiranmayi new post: എന്റെ ആൺസുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! തികച്ചും വ്യക്തിപരമായ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്! ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
© 2018 Malayalam News Times.