തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ്റെ കൂടുതൽ വിൽപ്പനശാലകൾ തുറന്നേക്കും. 190 മദ്യവിൽപ്പന ശാലകളാകും സംസ്ഥാനത്ത് പുതിയതായി ഉണ്ടാകുക. ഇത്രയും മദ്യവിൽപ്പന ശാലകൾ തുറക്കണമെന്ന ബവ്കോയുടെ ശുപാർശയോട് എക്സൈസ് വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കൂടുതൽ വിൽപ്പനശാലകൾ തുറക്കാനുള്ള സാഹചര്യമൊരുങ്ങുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടാനാവില്ലെന്ന് സുപ്രീം കോടതി, സർക്കാർ ആവശ്യം തള്ളിപുതിയ മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ ചർച്ചയുണ്ടാകും. ഇതിന് ശേഷമാകും ഏപിൽ മുതൽ നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ പ്രഖ്യാപനം ഉണ്ടാകുക. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനാകും പ്രധാന പരിഗണന.
കൊവിഡ് സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട തിരക്കും നീണ്ട നിരയും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തിരക്ക് കുറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള മികച്ച സൗകര്യം ഏർപ്പെടുത്താൻ കഴിയാത്തതിൽ കോടതി പ്രതികരിക്കുകയും ചെയ്തു. ഈ സാചര്യങ്ങൾ കണക്കിലെടുത്താണ് കൂടുതൽ മദ്യവിൽപ്പന ശാലകൾ കൊണ്ടുവരാനുള്ള നീക്കം ബവ്കോ നടത്തുന്നത്.
ടൂറിസം കേന്ദ്രങ്ങളിലടക്കം പുതിയ വിൽപ്പനശാലകൾ ആരംഭിക്കാമെന്ന് പുതിയ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബവ്കോ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ 32 ഷോപ്പുകൾ വേണമെന്നാണ് ആവശ്യം. സുപ്രീം കോടതി വിധിയെ തുടർന്ന് ഷോപ്പുകൾ മാറ്റിയ സ്ഥലങ്ങളിൽ 56 പുതിയ ഷോപ്പുകൾ ആരംഭിക്കാനാണ് നിർദേശം. നഗരസഭാ പ്രദേശത്തെ തിരക്ക് ഒഴിവാക്കാൻ 57 ഷോപ്പുകൾ തുറക്കണം.
ചികിത്സാ പ്രതിസന്ധിയില്ല; മൂന്നാം തരംഗത്തെ നേരിടാൻ സുസജ്ജം: വീണ ജോർജ്ജ്20 കിലോമീറ്ററിൽ അധികം ദൂരത്തിൽ ചില്ലറ വിൽപ്പന ശാലകൾ പ്രവർത്തിക്കുന്ന 18 ഇടങ്ങളിൽ ഷോപ്പുകൾ ആരംഭിക്കണം. തീരപ്രദേശങ്ങളിലും ലയോര മേഖലകളിലും 24 പുതിയ ഷോപ്പുകൾ തുറക്കണം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശത്തിലുണ്ട്.
ലോക ശ്രദ്ധ നേടി കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ്, വീഡിയോ കാണാം
കടപ്പാട്: ഉറവിട ലിങ്ക്
abhaya hiranmayi new post: എന്റെ ആൺസുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! തികച്ചും വ്യക്തിപരമായ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്! ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
© 2018 Malayalam News Times.