തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച വി എസ് അച്യുതാനന്ദൻ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നുണക്കഥകൾകൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസിന്റെ പരാമർശത്തിനെതിരെ ഉമ്മൻ ചാണ്ടിക്ക് കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പ്രതികരണം.നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടാനാവില്ലെന്ന് സുപ്രീം കോടതി, സർക്കാർ ആവശ്യം തള്ളി“നുണ ഒരു ആയുധമാണ്, സി പി എമ്മിൻ്റെ എറ്റവും വലിയ ആയുധവും ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്. അത്തരത്തിൽ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവർത്തകൻ ഉമ്മൻ ചാണ്ടിയ്ക്കെതിരെ സോളാറിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി എസിൽ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി എസ് അച്യുതാനന്ദൻ അപഹാസ്യനായിരിക്കുന്നു.”
“ഈ വിധി വി എസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളിൽ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങൾ.” കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ- “മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം,എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്.”
“സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു. മകനെ കൂടെ കൂട്ടി രാജ്യസഭാ എംപി സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു. നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി. ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു. സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു. അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി. ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി.”
തുറക്കാനൊരുങ്ങി 190 പുതിയ മദ്യശാലകൾ കൂടി; ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതിയ മദ്യനയംസോളാർ കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ വി എസ് അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവ്.
2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ വി എസ് അച്യുതാനന്ദൻ അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
മുഖം മിനുക്കുന്ന കല്‍പ്പറ്റക്ക് മാറ്റുകൂട്ടാന്‍ ടൗണ്‍ഹാളും
കടപ്പാട്: ഉറവിട ലിങ്ക്
abhaya hiranmayi new post: എന്റെ ആൺസുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! തികച്ചും വ്യക്തിപരമായ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്! ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
© 2018 Malayalam News Times.