തിരുവനന്തപുരം: കേരളത്തിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിയന്ത്രണം. ജില്ലകളെ കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾ ബി കാറ്റഗറിയിൽ ഉൾപ്പെട്ടപ്പോൾ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തുറക്കാനൊരുങ്ങി 190 പുതിയ മദ്യശാലകൾ കൂടി; ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതിയ മദ്യനയംമുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ബി കാറ്റഗറിയിലാണ്. ഇവിടെങ്ങളിൽ പൊതുപരിപാടികൾക്ക് വിലക്കുണ്ട്. സ്വകാര്യ ചടങ്ങുകളി 20 പേർക്ക് പങ്കെടുക്കാം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകൾ എ കാറ്റഗറിയിലാണ്. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. എ കാറ്റഗറിയിലുള്ള ജില്ലകളിൽ പൊതുപരിപാടികൾ, വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേർക്ക് പങ്കെടുക്കാം.
കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ സി കാറ്റഗറിയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായത്. സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയിലെ തിയറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ കുളങ്ങളും അടച്ചിടും.
നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടാനാവില്ലെന്ന് സുപ്രീം കോടതി, സർക്കാർ ആവശ്യം തള്ളികോളജുകളില് അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ലെന്ന് നിര്‍ദേശം നല്കി. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയ സാഹചര്യമാണുള്ളത്. സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3256 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12,131 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 48,596 പേര് ചികിത്സയിലുണ്ട്.
വസ്ത്രങ്ങൾ മാത്രമെ മോഷ്ടിക്കു? മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.