സവാള എണ്ണഒനിയൻ ഓയിൽ അഥവാ സവാള എണ്ണ സമീപകാലത്തായി ഏറ്റവും പ്രചാരം നേടിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഒന്നാണ്. മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനൊപ്പം മുടി വളർച്ച മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
വിറ്റാമിൻ സി, ബി6, ഫോളേറ്റ് എന്നിവയും അവശ്യ ധാതുക്കളായ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും സവാളയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ ഫൈറ്റോകെമിക്കൽസ് അല്ലിയം, അല്ലൈൽ ഡിസൾഫൈഡ് എന്നിവ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ക്വെർസെറ്റിൻ എന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ വീക്കത്തിനെതിരെ പോരാടുകയും ചെയ്യുന്നു. ഈ അവശ്യ എണ്ണയിൽ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് താരൻ അകറ്റാൻ സഹായിക്കുന്നു.
മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സുപ്രധാന ഘടകമായ സൾഫറിന്റെ മികച്ച സ്രോതസ്സാണ് ചുവന്ന ഉള്ളി സത്ത്. ഈ ഹെയർ ഓയിൽ തലയിൽ പുരട്ടുന്നത് രോമകൂപങ്ങളെയും മുടിയിഴകളെയും ശക്തിപ്പെടുത്തുന്നു, ഇത് മുടിയെ കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നു. ഇതിലെ അതിശയകരമായ സംയുക്തമായ സൾഫർ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു.
സലൂണിൽ പോയി മുടി കഴുകിയാലുള്ള അതേ ഗുണങ്ങൾ വീട്ടിലും കിട്ടാൻ…മുടി വളർച്ച ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വേരിനെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുളിയ്ക്കുകയും ചെയ്യുന്നതിന് മികച്ചതാണ് സവാള എണ്ണ.
ഈ അത്ഭുതകരമായ എണ്ണയുടെ പതിവ് ഉപയോഗം ശിരോചർമ്മത്തെ പോഷിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വേരിനെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ ഒഴിവാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ചുവന്ന ഉള്ളി എണ്ണ മുടിയിലും ശിരോചർമ്മത്തിലും പുരട്ടി മസാജ് ചെയ്യുന്നത് രോമകൂപങ്ങളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയെ ഇടതൂർന്നതും കട്ടിയുള്ളതുമാക്കുകയും ചെയ്യുന്നു. ചുവന്ന ഉള്ളി എണ്ണ മുടി കൊഴിച്ചിൽ തടയാനും ശക്തമായ മുടിയുടെ വളർച്ച ഉറപ്പാക്കാനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ഒരു ആയുർവേദ പ്രതിവിധിയാണ്.
താരൻ അകറ്റാൻസവാള എണ്ണയുടെ ശക്തമായ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ശിരോചർമ്മത്തിൽ നിന്ന് താരൻ അകറ്റാനും മുടി വേരിനുള്ളിൽ നിന്ന് ശിരോചർമ്മത്തിലെ അണുബാധകളെ ചികിത്സിക്കാനും സഹായിക്കുന്നു. ഈ അവശ്യ എണ്ണയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി കൊഴിയുന്നതും പൊട്ടുന്നതും കുറയ്ക്കുകയും മുടിക്ക് നല്ല ഉള്ളും ശക്തിയും നൽകുകയും ചെയ്യുന്നു.
അകാലനര മാറാൻ ഈ ഹെയർ ഓയിലിലെ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ശക്തമായ ആന്റിഓക്സിഡന്റുകളായ ക്വെർസെറ്റിൻ എന്നിവയുടെ ഗുണങ്ങൾ അകാല നര അകറ്റാൻ സഹായിക്കുന്നു. സവാള എണ്ണയുടെ പതിവ് ഉപയോഗം മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മുടിയുടെ പിഎച്ച് നില സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു, ഇത് മുടിയുടെ അകാല നര കുറയ്ക്കാനും സഹായിക്കും.
കണ്ടീഷണർ സവാള എണ്ണ പുരട്ടി പതിവായി മസാജ് ചെയ്യുന്നത് ശിരോചർമ്മത്തെ പരിപോഷിപ്പിക്കുകയും മുടിക്ക് കണ്ടീഷണറായി പ്രവർത്തിക്കുകയും ചെയ്യുന്നു, ഇത് വരണ്ടതും നരച്ചതുമായ മുടിയുടെ പ്രശ്നങ്ങൾ തടയുകയും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പേൻശല്യം ഇല്ലാതാക്കാൻ ഈ എണ്ണയുടെ രൂക്ഷഗന്ധം അണുബാധകളെ ചെറുക്കാനും തലയിലെ പേൻ ശല്യം അകറ്റാനും സഹായിക്കുന്നു. ഈ ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് ഭാവിയിൽ പേൻ ശല്യം ഉണ്ടാവുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.
മുടിയുടെ അറ്റം പിളരുന്നത് തടയാൻ മുടിയിഴകളുടെ അറ്റം പിളരുന്നത് ഒരു സാധാരണ പ്രശ്നമാണ്, പലപ്പോഴും നമ്മൾ അത് വെട്ടിമാറ്റാറുണ്ട്. ഇത് മുടിയുടെ നീളം കുറയ്ക്കുകയും, മുടി അസമമായി കാണപ്പെടുന്നതിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഈ എണ്ണയിലെ സൾഫർ ഘടകങ്ങളുടെ സാന്നിധ്യം മുടിയുടെ അറ്റം പിളരുന്നത് തടയുക മാത്രമല്ല, മുടിയെ മൃദുവാക്കുകയും നന്നാക്കുകയും ഉള്ള് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുടിക്ക് തിളക്കം സവാള എണ്ണയുടെ പതിവ് ഉപയോഗം മുടിക്ക് തിളക്കം നൽകുന്നു. ശിരോചർമ്മത്തിൽ ഇത് പുരട്ടി മസ്സാജ് ചെയ്യുമ്പോൾ എണ്ണ രോമകൂപങ്ങളുടെ വേരുകളെ പോഷിപ്പിക്കുകയും, മിനുസമാർന്ന ഘടനയും മുടിയിഴകൾക്ക് മികച്ച തിളക്കവും നൽകുകയും ചെയ്യുന്നു. മികച്ച നേട്ടങ്ങൾ ലഭിക്കണമെങ്കിൽ ഇത് പതിവായി ഉപയോഗിക്കുക.
പരുപരുത്ത മുടി മൃദുലമാക്കാം, പരിഹാരം ഈ നാടൻ ഹെയർ മാസ്കുകൾസവാള എണ്ണ എങ്ങനെ തയ്യാറാക്കാംഒരു കിലോ സവാള (നീര് തയ്യാറാക്കാനും പേസ്റ്റ് തയ്യാറാക്കാനും ആവശ്യമായത്) 400 മില്ലി വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ
> ഒരു ജാറിൽ കുറച്ച് സവാള കശ്യങ്ങളായി ചേർത്ത് അടിച്ചെടുത്ത അതിന്റെ നീര് വേർതിരിച്ചെടുക്കുക.
> ബാക്കിയുള്ള സവാള നല്ലതുപോലെ പേസ്റ്റ് രൂപത്തിലും അരച്ചെടുക്കുക.
> ഇനി ഒരു കട്ടിയുള്ള പാത്രം എടുത്ത് വെളിച്ചെണ്ണയോ എള്ളെണ്ണയോ ഒഴിക്കുക, തയ്യാറാക്കിയ സവാളനീരും പേസ്റ്റും എണ്ണയിൽ ചേർത്ത് നന്നായി ഇളക്കുക.
> സ്റ്റൗ ഓൺ ചെയ്ത് ഉയർന്ന തീയിൽ എണ്ണ ചൂടാക്കാൻ അനുവദിക്കുക. അതിന് ശേഷം കുറഞ്ഞ തീയിൽ ഇത് വീണ്ടും കുറച്ച് നേരം ഇളക്കി കൊടുത്തുകൊണ്ടേയിരിക്കുക.
> 20-30 മിനിറ്റിനു ശേഷം, തീ അണച്ച് എണ്ണ നന്നായി തണുക്കാൻ അനുവദിക്കുക.
> തണുത്തു കഴിഞ്ഞാൽ ഒരു മസ്ലിൻ തുണി എടുത്ത് എണ്ണ അരിച്ചെടുക്കുക.
> സവാള എണ്ണ ഉപയോഗിക്കാൻ തയ്യാറാണ്. ഇത് നന്നായി ഉണങ്ങിയ ഒരു പാത്രത്തിൽ സൂക്ഷിക്കുക.
എത്ര നാൾ കേടുകൂടാതെ സൂക്ഷിക്കാം?സവാള എണ്ണ രണ്ട് മുതൽ മൂന്ന് വർഷം വരെ സൂക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും മികച്ച ഫലത്തിനും പരമാവധി നേട്ടത്തിനും ഈ എണ്ണ 6 മാസത്തിനുള്ളിൽ ഉപയോഗിക്കുക, കാരണം 6 മാസത്തിന് ശേഷം എണ്ണയ്ക്ക് അതിന്റെ ശക്തി നഷ്ടപ്പെടും.
ഉപയോഗിക്കേണ്ടത് എങ്ങനെ?നല്ല ഫലത്തിനായി രാത്രി ഉറങ്ങുന്നതിനു മുമ്പ് എണ്ണ പുരട്ടുക, രാത്രി മുഴുവൻ അത് മുടിയിലിരിക്കട്ടെ. പിറ്റേന്ന് രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.
പാർശ്വ ഫലങ്ങൾസവാള എണ്ണ ഉപയോഗിക്കുന്നത് മുടിയിൽ നിന്ന് ദുർഗന്ധം ഉണ്ടാക്കും, അതിനാൽ വൃത്തിയാക്കിയ ശേഷം ഈ എണ്ണ പുരട്ടാതിരിക്കുക. കൂടാതെ എണ്ണ പുരട്ടിയ ശേഷം മുടി കഴുകുമ്പോൾ ഒരു ഷാംപൂ ഉപയോഗിക്കുന്നത് എണ്ണയുടെ ദുർഗന്ധം അകറ്റാൻ സഹായിക്കും.
ഭംഗിയുള്ള ചർമ്മത്തിന് പപ്പായ ഇങ്ങനെ പുരട്ടണം
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.