സംസ്ഥാനത്തെ കശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. കശ്മീരിന്റെ വിവിധ ഭാഗങ്ങൾ അർദ്ധരാത്രിയോടെ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം നടത്തിയത്.
കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപെടുന്നയാളുകൾ സംഘടിക്കുകയും തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെയാണ് മുദ്രാവാക്യം വിളിയും ഉയർന്നിരുന്നു.
കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ തഹസിൽദാറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയ ഭീകരർ രാഹുൽ ഭട്ട് എന്ന 36 കാരന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
10 മാസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് ജോലി ലഭിച്ചത്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഭട്ടിന് ജോലി ലഭിച്ചത്. അന്ത്യകർമങ്ങൾക്കായി ഇദ്ദേഹത്തിന്റെ മൃതദേഹം ജമ്മുവിലേക്ക് കൊണ്ടുപോയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ കശ്മീരി പണ്ഡിറ്റാണ് കൊല്ലപ്പെടുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബർ മാസം മുതലാണ് പണ്ഡിറ്റുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടങ്ങിയത്. ജോലിയും മറ്റും തേടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവരാണ് ആക്രമണത്തിൽ ഇരയായിരിക്കുന്നത്.
ഒക്ടോബറിൽ ഉണ്ടായ ആക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇവരിൽ ഒരു കശ്മീരി പണ്ഡിറ്റും, സിഖ് വിഭാഗത്തിൽ പെടുന്നയാളും രണ്ട് കുടിയേറിയ ഹിന്ദുക്കളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
വൈകാതെ, നിരവധി കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ ഷെയ്ഖ്പോരയിൽ നിന്നും പലായനം ചെയ്യുകയും ചെയ്തു. രാഹുൽ ഭട്ടിന്റെ കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തെ പുനരധിവസിപ്പിക്കുന്നതിലെ വെല്ലുവിളികൾ വീണ്ടും മുന്നിൽ കൊണ്ടുവന്ന സംഭവമാണെന്നാണ് ആരോപിക്കുന്നത്.
Also Read : കോൺഗ്രസ് ഭയക്കുന്ന ചരിത്രം ആവർത്തിക്കുമോ? ആദ്യ തന്ത്രം ഫലം കണ്ടു; തൃക്കാക്കരയിൽ പ്രതീക്ഷയോടെ സിപിഎം
ഈ സമൂദായത്തിൽ പെടുന്നവർക്ക് കശ്മീർ താഴ്വരയിലേക്ക് മടങ്ങിയെത്താൻ നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവർ മടങ്ങിയെത്തിയാൽ അവർ സുരക്ഷിതരായിരിക്കുമോ എന്ന ആശങ്ക ഉയർത്തുകയാണെന്നും എൻഡിടിവി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇനി പുതിയ കോൺഗ്രസ്; അടിമുടി മാറും
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.