ചിക്കാഗോ: അറ്റ്ലാന്റാ സെൻറ് അൽഫോൻസാ ഇടവകാംഗം ഡീക്കൻ ജോയൽ പയസിന്റെ തിരുപ്പട്ട സ്വീകരണത്തിലൂടെ ആറാമത്തെ വൈദീകനെ സ്വീകരിക്കാനൊരുങ്ങി അമേരിക്കയിലെ സീറോ മലബാർ സഭാസമൂഹം. കുറഞ്ഞ നാളുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ 2018മുതലുള്ള നാലു വർഷത്തിനിടയിൽ ആറ് നവവൈദീകരെ സഭയ്ക്ക് സമ്മാനിക്കാൻ സാധിച്ചതിന്റെ അഭിമാന നിറവിലുമാണ്, ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെൻറ് തോമസ് രൂപത.
ഈ ആറു പേരും അമേരിക്കയിൽ ജനിച്ചുവളർന്ന തലമുറയിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയം. രൂപതാംഗങ്ങളായ ഒൻപതു പേർ സെമിനാരി പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മറ്റ് ചിലർ സെമിനാരി പ്രവേശനത്തിനുള്ള തയാറെടുപ്പിലാണെന്നും അറിയുമ്പോൾ, ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് പുതിയൊരു വിശേഷണംകൂടി സമ്മാനിക്കാം- പ്രവാസ മലയാളി സഭയിലെ ദൈവവിളി വയൽ!
മേയ് 28 രാവിലെ 9.00ന് (EST) അറ്റ്ലാന്റാ സെൻറ് അൽഫോൻസാ ഫൊറോനാ ദൈവാലയത്തിലാണ് ഡീക്കൻ ജോയൽ പയസിന്റെ പൗരോഹിത്യ സ്വീകരണം. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം പങ്കുവെക്കും. യൂത്ത്- ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷൻ ഡയറക്ടറുമായ ഫാ. പോൾ ചാലിശേരി ആർച്ച്ഡീക്കനായിരിക്കും.
രൂപതാ ചാൻസിലർ ഫാ. ജോർജ് ദാനവേലി, ഫിനാൻസ് ഓഫീസർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഫാ. മാത്യു ഇളയിടത്തുമഠം എം.എസ്.എഫ്.എസ്, ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. പോൾസൺ വെളിയന്നൂർ സി.എം.എഫ് എന്നിവർക്കൊപ്പം രൂപതാംഗങ്ങളായ അഞ്ച് വൈദീകരും സഹകാർമികരാകും. മേയ് 29 രാവിലെ 09.00ന് (EST) അറ്റ്ലാന്റാ സെന്റ് അൽഫോൻസാ ഫൊറോനാ ദൈവാലയത്തിലാണ് നവവൈദീകന്റെ പ്രഥമ ദിവ്യബലി അർപ്പണം.
മൂവാറ്റുപുഴയിൽനിന്ന് മൂന്ന് പതിറ്റാണ്ടുമുമ്പ് യു.എസിലേക്ക് കുടിയേറിയ മൂവാറ്റുപുഴ വെളിയന്നൂർ പയസ്- സാലി ദമ്പതികളുടെ മകനാണ് ഡീക്കൻ ജോയൽ. ന്യൂയോർക്കിലായിരുന്നു ജനനം. കുട്ടിക്കാലം മുതൽതന്നെ വിശ്വാസജീവിതത്തിന് പ്രാധാന്യം നൽകിയ ജോയൽ തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞത് പ്ലസ് ടു പഠനകാലത്താണ്. 2014ൽ, 17-ാം വയസിൽ ജോയൽ ചിക്കാഗോയിലെ സെന്റ് ജോസഫ് കോളജ് സെമിനാരിയിൽ പ്രവേശിതനായി. ലെയോള യൂണിവേഴ്സിറ്റി, ചിക്കാഗോ മണ്ടെലെയിൻ സെമിനാരി എന്നിവിടങ്ങളിൽ പരിശലനം പൂർത്തിയാക്കി 2021ൽ ഡീക്കൻ പട്ടം സ്വീകരിച്ചു.
മണ്ടെലെയിൻ സെമിനാരിയിൽ ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം നടത്തുകയാണിപ്പോൾ. കുടുംബാംഗങ്ങളായ ഫാ. പോൾസൺ വെളിയന്നൂർ, ഫാ. ജോസഫ് ഞാറക്കാട്ടിൽ, സിസ്റ്റർ മരീനാ ഞാറേക്കാട്ടിൽ (എസ്.എ.ബി.എസ് പാലാ പ്രൊവിൻഷ്യൽ) എന്നിവർ ജോയലിന്റെ പൗരോഹിത്യ വിളി സ്വീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുപോലെ, മുൻ ഇടവക വികാരിയായിരുന്ന ഫാ. മാത്യു ഇളയിടത്തുമഠം, രൂപതാ വൊക്കേഷൻ ഡയറക്ടറായിരുന്ന ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഇപ്പോഴത്തെ വൊക്കേഷൻ ഡയറക്ടർ ഫാ. പോൾ ചാലിശേരി എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും സെമിനാരി പരിശീലന കാലത്ത് വലിയ അനുഗ്രഹമായിരുന്നുവെന്നും ഡീക്കൻ ജോയൽ പറഞ്ഞു. ലിസാ പയസ് ഡീക്കൻ ജോയലിന്റെ ഏക സഹോദരിയാണ്.
ആറു പതിറ്റാണ്ട് പിന്നിടുന്ന യു.എസിലെ സീറോ മലബാർ കുടിയേറ്റത്തിന്റെയും രണ്ട് പതിറ്റാണ്ട് പിന്നിട്ട ചിക്കാഗോ സീറോ മലബാർ രൂപതയുടെയും നാൾവഴി ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് 2018ലാണ് ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരിലൂടെ രൂപതയക്ക് ആദ്യമായി വൈദീകരെ ലഭിച്ചത്. ഫാ. മെൽവിൻ പോൾ (2020 മേയ്), ഫാ. തോമസ് പുളിക്കൽ (2020 ജൂൺ), ഫാ. ജോബി ജോസഫ് (2021 മേയ്) എന്നിവരാണ് രൂപതയിൽനിന്നുള്ള മറ്റ് വൈദീകർ.
നവവൈദീകനെ സ്വീകരിക്കാൻ ഒരുങ്ങുന്ന സെന്റ് അൽഫോൻസാ ഇടവകസമൂഹം, വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങൾ ‘ശാലോം അമേരിക്ക’ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ, ശാലോം മീഡിയയുടെ ഫേസ്ബുക്ക്, യൂ ട്യൂബ് ചാനൽ എന്നിവിടങ്ങളിലും ലഭ്യമാകും.
ഡീക്കൻ ജോയലിന്റെ തിരുപ്പട്ട സ്വീകരണം മേയ് 28ന്, തത്സമയം കാണാം ശാലോമിൽ
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
ജാതക ചേര്‍ച്ചയുണ്ടായിട്ടും മീന നോ പറഞ്ഞു! വിദ്യാസാഗറിന്റെ പ്രൊപ്പോസല്‍ ആദ്യം നിരസിച്ചു! ഇതിലും നല്ലൊരാളെ കിട്ടില്ലെന്ന് പറഞ്ഞതോടെ മനസുമാറി! സന്തുഷ്ട കുടുംബജീവിതത്തിനിടെ അപ്രതീക്ഷിത വിയോഗം – meena rejected late husband vidyasagar s proposal first time
sidharth bharathan about jishnu, ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്? – actor sidharth bharathan s emotional talk about late actor jishnu
ജയറാമിന്റെ സഹോദരിയാണോ ഞാനെന്നായിരുന്നു പലരുടേയും ചോദ്യങ്ങള്‍! ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി സുമ ജയറാം – actress suma jayaram talks about the most repeated question about jayaram
kalabhavan mani award, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം; ഷൈൻ ടോം ചാക്കോയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അംഗീകാരം, മികച്ച നടനായി താരം – shine tom chacko bags best actor award for kurup movie
© 2018 Malayalam News Times.