ആഗോളസഭ 2022ലെ വിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ആഘോഷിക്കുന്ന ജൂൺ 19നാണ് മൂന്ന് വർഷത്തെ കർമപദ്ധതികൾക്ക് തുടക്കമാകുക.
ന്യൂ ജേഴ്സി : വിശുദ്ധ കുർബാനയിലെ ക്രിസ്തുസാന്നിധ്യത്തെ കുറിച്ചുള്ള ആഴമായ ബോധ്യത്തിലേക്ക് വിശ്വാസീസമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ, ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ മൂന്ന് വർഷം നീണ്ടുനിൽക്കുന്ന സമഗ്രപദ്ധതി പ്രഖ്യാപിച്ച് യു.എസിലെ കത്തോലിക്കാ സഭ. ഇക്കഴിഞ്ഞ ദിവസം, ബാൾട്ടിമൂറിൽ സമാപിച്ച യു.എസ് കത്തോലിക്കാ മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനം അംഗീകരിച്ച കർമരേഖയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘തിരുസഭാ ജീവിതത്തിലെ ദിവ്യകാരുണ്യമെന്ന രഹസ്യം’ (ദ മിസ്റ്ററി ഓഫ് യൂക്കരിസ്റ്റ് ഇൻ ദ ലൈഫ് ഓഫ് ദ ചർച്ച്) എന്ന പേരിലുള്ള കർമരേഖ 222 ബിഷപ്പുമാരുടെ വോട്ടോടെയാണ് ആംഗീകരിച്ചത്.
വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും ക്രിസ്തുസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മൂന്നിൽ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്’ നാളുകൾക്കുമുമ്പ് പുറത്തുവിട്ടത് വലിയ നടുക്കം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ദിവ്യകാരുണ്യഭക്തി പുനരുജ്ജീവിപ്പിക്കാൻ ചില രൂപതകൾ സ്വന്തം നിലയ്ക്ക് പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. അതിനാൽ, അമേരിക്കൻ ഐക്യനാടുകളിലെ സഭാനേതൃത്വം ഒറ്റക്കെട്ടായി പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത് നിർണായകമാകും എന്നാണ് വിലയിരുത്തലുകൾ.
ആഗോളസഭ 2022ലെ വിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ആഘോഷിക്കുന്ന ജൂൺ 19നാണ് മൂന്ന് വർഷത്തെ കർമപദ്ധതികൾക്ക് തുടക്കമാകുക. അന്നേ ദിനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ ക്രമീകരിച്ചുകൊണ്ടാകും രൂപതാതലത്തിൽ പദ്ധതികൾ ആരംഭിക്കുന്നത്. 2024 ജൂലൈ 17മുതൽ 21വരെ ഇന്ത്യാനോപ്പോളിസ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസോടെയായിരിക്കും സമാപനം. ഏതാണ്ട് അഞ്ച് പതിറ്റാണ്ടിനുശേഷം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിൽ സംഘടിപ്പിക്കപ്പെടുന്നു എന്നതും ശ്രദ്ധേയം.
മൂന്നു വർഷങ്ങളിൽ വിവിധ തലങ്ങളിൽ നടപ്പാക്കാൻ നിരവധി കർമപദ്ധതികൾക്കാണ് സഭാനേതൃത്വം രൂപം നൽകുന്നത്. രാജ്യമെമ്പാടും സഞ്ചരിച്ച് ദിവ്യകാരുണ്യത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ നടത്താൻ വേണ്ടിയുള്ള 50 അംഗ വൈദികസംഘത്തിന്റെ രൂപീകരണം; ഇടവക, രൂപതാ തലങ്ങളിലെ നേതൃനിരയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനത്തിനായുള്ള വിശേഷാൽ ക്രമീകരണങ്ങൾ; കർമപദ്ധതികളുടെ ഗുണഫലം താഴേത്തട്ടുവരെ എത്തിക്കുന്നതിനുള്ള സമഗ്രമായ വെബ്സൈറ്റ് തയാറാക്കൽ എന്നിവ ഇതിൽ ചിലതുമാത്രം. വരും ദിനങ്ങളിൽ ഇക്കാര്യത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിടും.
വിശുദ്ധ കുർബാനയോട് കൂടുതൽ സ്നേഹവും ഭക്തിയും വളർത്തുന്നതിനുള്ള സമഗ്രമായ ശ്രമമാണ് ഈ സംരംഭമെന്ന്, ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന ബിഷപ്പ് ആൻഡ്രൂ എച്ച്. കോസെൻസ് ‘കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സെന്റ് പോൾ ആൻഡ് മിനിയാപൊളിസ് അതിരൂപതാ സഹായമെത്രാനായ ഇദ്ദേഹം, യു.എസ് കത്തോലിക്കാ മെത്രാൻ സമിതിയുടെ (യു.എസ്.സി.സി.ബി) സുവിശേഷവൽക്കരണത്തിനും മതബോധനത്തിനും വേണ്ടിയുള്ള കമ്മിറ്റി ചെയർമാൻകൂടിയാണ്. ‘വിശുദ്ധ കുർബാനയിൽ സന്നിഹിതനായ ക്രിസ്തുവുമായുള്ള ആഴത്തിലുള്ള കൂടിക്കാഴ്ചയിലേക്ക് ജനങ്ങളെ നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതിലൂടെ അവരുടെ ജീവിതം രൂപാന്തരപ്പെടാനാകും. സഭയുടെ വലിയൊരു ആവശ്യം നിറവേറ്റാൻ പരിശുദ്ധാത്മാവ് നമ്മെ ഒരുമിച്ചു നയിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.eucharisticrevival.org/
USCCB Eucharistic Revival starts on the feast of Corpus Christi
The three-year Eucharistic Revival in the American Church will officially start on Saturday, June 18 for the feast of Corpus Christi.
The U.S. Conference of Catholic Bishops’ three-year eucharistic revival will culminate with a five-day National Eucharistic Congress in Indianapolis July 17-21, 2024, and conclude on Pentecost Sunday, June 8, 2025. It will be the first National Eucharistic Congress since 1976 and is expected to draw between 60,000-100,000 people (More Read Here…)
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
vijay babu news updates, ‘നിയമത്തെ വെല്ലുവിളിക്കുന്നു’; വിജയ് ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ! – survivor actress in the supreme court demanding the cancellation of vijay babu’s anticipatory bail!
ജാതക ചേര്‍ച്ചയുണ്ടായിട്ടും മീന നോ പറഞ്ഞു! വിദ്യാസാഗറിന്റെ പ്രൊപ്പോസല്‍ ആദ്യം നിരസിച്ചു! ഇതിലും നല്ലൊരാളെ കിട്ടില്ലെന്ന് പറഞ്ഞതോടെ മനസുമാറി! സന്തുഷ്ട കുടുംബജീവിതത്തിനിടെ അപ്രതീക്ഷിത വിയോഗം – meena rejected late husband vidyasagar s proposal first time
sidharth bharathan about jishnu, ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്? – actor sidharth bharathan s emotional talk about late actor jishnu
ജയറാമിന്റെ സഹോദരിയാണോ ഞാനെന്നായിരുന്നു പലരുടേയും ചോദ്യങ്ങള്‍! ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി സുമ ജയറാം – actress suma jayaram talks about the most repeated question about jayaram
kalabhavan mani award, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം; ഷൈൻ ടോം ചാക്കോയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അംഗീകാരം, മികച്ച നടനായി താരം – shine tom chacko bags best actor award for kurup movie
© 2018 Malayalam News Times.