സുധാകരൻ തുടരും; 14 ഡിസിസി അധ്യക്ഷന്മാരും; പുതുമുഖങ്ങൾക്ക് 50% എവിടെ? പരാതിയുമായി പ്രതാപൻമൂന്നാം ലോക കേരള സഭയിൽ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. “സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് പ്രവാസികൾ ഇവിടെ എത്തിയത്. അവർക്ക് താമസ സൗകര്യവും ഭക്ഷണവും നൽകിയതാണോ ധൂർത്ത് എന്ന് അദ്ദേഹം ചോദിച്ചു. കാലങ്ങളായി മാറി വരുന്ന സർക്കാരുകളുമായി സഹകരിച്ചതാണോ ധൂർത്ത്?” എന്നും അദ്ദേഹം ചോദിച്ചു. എം എ യൂസഫലി പ്രതിപക്ഷത്തോട് പെട്ടെന്നൊരു ദിവസം തോന്നിയ നീരസത്തിന്റെ പുറത്ത് വിമർശനം ഉന്നയിച്ചതാണെന്ന് കരുതാൻ കഴിയില്ല. തുടക്കം മുതൽ ലോക കേരള സഭയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ധൂർത്ത്, അഴിമതി ആരോപണങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“നാല് കോടി രൂപയാണ് ചെലവ് എന്നു പറയുന്നു. ഈ സമ്മേളനത്തിൽ പങ്കെടുക്കുവർ സംഭാവന നൽകാൻ കഴിവില്ലാത്തവരല്ല. ഒരു സർക്കാർ നമ്മളെ വിളിച്ച് അന്തസോടെ ഇവിടെ ഇരുത്തുന്നു. മന്ത്രിമാർ വരുന്നു, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നു. എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നു. അതെല്ലാം വലിയ ബഹുമതിയാണ്.” ലോക കേരളസഭയെക്കുറിച്ചുള്ള യൂസഫലിയുടെ കാഴ്ചപ്പാട് ഇങ്ങനെ പോകുന്നു.
വലത് മാധ്യമങ്ങൾക്ക് ലോക കേരളസഭയെക്കുറിച്ച് ഒരു ചുക്കും അറിയില്ലഭക്ഷണം നൽകുന്നതിനെയും താമസം നൽകുന്നതിനെയുമാണ് യുഡിഎഫ് എതിർക്കുന്നതെന്ന യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. എന്നാൽ പ്രതിപക്ഷ വിമർശനത്തിൽ പ്രവാസികൾക്ക് വിളമ്പിയ ഭക്ഷണവും ഉൾപ്പെട്ടിരുന്നുവെന്നകാര്യം സതീശൻ വിസ്മരിക്കുകയാണ്. യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണമായിരുന്നു എന്നാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി പറയുന്നത്. ഭക്ഷണം കൊടുത്തതിനല്ല ലോക കേരള സഭയെ വിമർശിക്കുന്നതെന്നും സഭയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും എന്തു കിട്ടുമെന്ന് ചിന്തിക്കാതെ കുടുംബത്തിനും നാടിനും എന്തു നൽകാനാകുമെന്ന് ചിന്തിച്ച് ഉരുകി തീരുന്ന പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയ്ക്ക് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളുമായി താൻ വേദി പങ്കിട്ടിരുന്നു. ഇനി കുറച്ചു കഴിഞ്ഞാൽ നിയമ സഭാ സമ്മേളനവും എംപിമാരുടെ യോഗവും നടക്കും. അതിലെല്ലാം പ്രതിപക്ഷം പങ്കെടുക്കും. പ്രവാസികളുടെ പരിപാടികളിൽ മാത്രം പങ്കെടുക്കില്ല എന്നാണോ നിലപാട് എന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ജയരാജന് രക്ഷപെടും, യൂത്ത് കോണ്‍ഗ്രസുകാര്‍ പെടും’; വിമാനത്തിലെ അക്രമത്തില്‍ ന്യായം ഇ പി യുടെ ഭാഗത്തോ? ടോക്കിയോ കണ്വെന്ഷന് ചട്ടം പറയുന്നത്ഇത് ആദ്യമായല്ല പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്കരിക്കുന്നത്. ധൂർത്ത് ആരോപിച്ച് രണ്ടാം ലോക കേരള സഭയിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. എന്നാൽ പരിപാടിയെ പ്രശംസിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വിറ്റർ സന്ദേശം പ്രതിപക്ഷത്തെ വെട്ടിലാക്കി. എന്നാൽ ബഹിഷ്കരണ തീരുമാനം വരുന്നതിനു മുമ്പാണ് രാഹുൽ സന്ദേശം അയച്ചതെന്നായിരുന്നു കോൺഗ്രസിന്റെ ന്യായീകരണം.
ആദ്യ ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നിത്തല ജാഗ്രത കാട്ടണമായിരുന്നു എന്നായിരുന്നു മുല്ലപ്പള്ളി വിമർശിച്ചത്. മുഖ്യമന്ത്രിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സഭ സംഘടിപ്പിച്ചതെന്നും ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തിൽ വരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ കൊണ്ട് എന്താണ് പ്രവാസിയ്ക്ക് ഗുണം? ഇതുവരെ ചെയ്തതും ചെയ്യാത്തതുംരണ്ടാം ലോക കേരള സഭ പ്രതിപക്ഷം ബഹിഷ്കരിച്ചപ്പോൾ, “പ്രവാസി മലയാളി സമൂഹത്തെയാകെ അണിനിരത്തുന്ന ഒരു മഹദ് സംരംഭത്തെ തള്ളിപ്പറയുകയും ബഹിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ ചെന്നിത്തല സ്വയം അണിയുന്നത്, കേരളത്തെ ശപിക്കുന്ന സംഘപരിവാറിന്റെ കുപ്പായംതന്നെയാണ്.” എന്നായിരുന്നു എഡിറ്റോറിയലിലൂടെ അന്ന് ദേശാഭിമാനി കുറ്റപ്പെടുത്തിയത്.
മൂന്നാം ലോക കേരള സഭയിൽ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെ വിമർശിച്ച് എം എ യൂസഫലി രംഗത്തെത്തിയതോടെ പ്രതിപക്ഷം പ്രതിസന്ധിയിലായി. കൂടുതൽ പ്രതികരണത്തിലൂടെ യൂസഫലിയെ പിണക്കാൻ പ്രതിപക്ഷവും ആഗ്രഹിക്കുന്നില്ല. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണ പക്ഷവും ഒന്നിക്കണമെന്നാണ് യൂസഫലി ആവശ്യപ്പെടുന്നത്. അനാവശ്യമായ വിവാദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങളിൽ നമുക്ക് വിയോജിപ്പ് ഉണ്ടാകാം. എന്നാൽ പ്രവാസികളുടെ കാര്യത്തിൽ നാം ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നിപഥിൽ പ്രതിഷേധം കത്തുന്നു : ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
vijay babu news updates, ‘നിയമത്തെ വെല്ലുവിളിക്കുന്നു’; വിജയ് ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ! – survivor actress in the supreme court demanding the cancellation of vijay babu’s anticipatory bail!
ജാതക ചേര്‍ച്ചയുണ്ടായിട്ടും മീന നോ പറഞ്ഞു! വിദ്യാസാഗറിന്റെ പ്രൊപ്പോസല്‍ ആദ്യം നിരസിച്ചു! ഇതിലും നല്ലൊരാളെ കിട്ടില്ലെന്ന് പറഞ്ഞതോടെ മനസുമാറി! സന്തുഷ്ട കുടുംബജീവിതത്തിനിടെ അപ്രതീക്ഷിത വിയോഗം – meena rejected late husband vidyasagar s proposal first time
sidharth bharathan about jishnu, ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്? – actor sidharth bharathan s emotional talk about late actor jishnu
ജയറാമിന്റെ സഹോദരിയാണോ ഞാനെന്നായിരുന്നു പലരുടേയും ചോദ്യങ്ങള്‍! ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി സുമ ജയറാം – actress suma jayaram talks about the most repeated question about jayaram
kalabhavan mani award, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം; ഷൈൻ ടോം ചാക്കോയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അംഗീകാരം, മികച്ച നടനായി താരം – shine tom chacko bags best actor award for kurup movie
© 2018 Malayalam News Times.