വത്തിക്കാൻ സിറ്റി: ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്തമസാക്ഷികളായി പ്രേഷിതദൗത്യം തീക്ഷ്ണതയോടെ തുടരാൻ സീറോ മലബാർ യുവജനങ്ങൾക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ തോമാശ്ലീഹ സുവിശേഷവുമായി ഭാരതത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തിയതും, ഈ വർഷം തോമാ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷം ആചരിക്കുന്നതും പരാമർശിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ആഹ്വാനം.
‘അപ്പസ്തോലന്മാരുടെ വിശ്വാസ ജീവിത സാക്ഷ്യത്തിൽ സ്ഥാപിതമായ സഭ മതപരിവർത്തനത്തിലൂടെയല്ല, മറിച്ച് സാക്ഷ്യത്താലാണ് വളരുന്നത്. മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരും ഉത്തമ സാക്ഷികളായി സഭയെ പടുത്തുയർത്തേണ്ടവരാണ്. നിങ്ങളും അതിനായി വിളിക്കപ്പെട്ടിരിക്കുന്നു. സീറോ മലബാർ രൂപതകളിലെ സമപ്രായക്കാർക്കിടയിൽ മാത്രമല്ല, നിങ്ങളുടെ സമൂഹത്തിന് പുറത്തുള്ളവർക്കിടയിലും ക്രിസ്തുവിനെ അറിയാത്തവർക്കിടയിലും നിങ്ങൾ ക്രിസ്തുവിന്റെ സാക്ഷികളായി മാറണം,’ പ്രവാസികളായ സീറോ മലബാർ യുവജന പ്രതിനിധികളെ പാപ്പ ഉദ്ബോധിപ്പിച്ചു.
യേശുവിനെ അനുഗമിക്കുകയും അവിടുത്തെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുകയും ചെയ്യുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും വിളി. എളുപ്പമല്ലെങ്കിലും, ഈ പാത ആവേശകരവും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നതുമാണ്. സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ജീവിതത്തോട് ‘യേസ്’ എന്നും പൊള്ളയായതിനോട് ‘നോ’ എന്നും പറയാനുള്ള ശക്തി ഇത് നമുക്ക് പ്രധാനം ചെയ്യും. യേശുവിനോട് ചേർന്നുനിന്നാൽ പൊള്ളയായ ഇന്നത്തെ സാംസ്ക്കാരിക സാഹചര്യങ്ങളിലും അർത്ഥപൂർണമായ ജീവിതം നയിക്കാനാകുമെന്നും പാപ്പ പറഞ്ഞു.
പരിശുദ്ധ കന്യാമറിയം എലിസബത്തിന്റെ സന്ദർശിക്കുന്ന തിരുവചനത്തെ ആസ്പദമാക്കി, ‘ലോക യുവജനസംഗമം 2022’ പ്രമേയമാക്കിയിരിക്കുന്ന ‘മേരി തിടുക്കത്തിൽ യാത്രയായി,’ എന്ന ആപ്തവാക്യം പരാമർശിച്ചുകൊണ്ട് പരിശുദ്ധ മറിയത്തിന്റെ മാതൃക പിന്തുടരാനും പാപ്പ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. മറിയവും എലിസബത്തും തമ്മിലുള്ള കണ്ടുമുട്ടൽ യുവജനങ്ങളും മുതിർന്നവരും തമ്മിലുള്ള കണ്ടുമുട്ടലിന്റെ പ്രാധാന്യത്തിന്റെയും ഫലപ്രാപ്തിയുടെയും പ്രചോദനാത്മക ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാശ്ചാത്യനാടുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാർ യുവജനങ്ങളെ മിഷണറി തീക്ഷ്ണതയോടെ മുന്നേറാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 17മുതൽ 22വരെ സംഘടിപ്പിച്ചിരിക്കുന്ന ‘എറൈസ് 2022’ൽ 70 യുവജന ശുശ്രൂഷകരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോ മലബാർ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം അതത് രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സാന്നിധ്യവും സംഗമത്തിലുണ്ട്.
Pope to Syro-Malabar youth: Walk along Jesus’ path of love
Vatican City, June 21, 2022: Pope Francis has invited the youth of the Syro-Malabar Church to follow Jesus by saying “yes” to a life of service and responsibility, and “no” to one of superficiality and dissipation.
The Pope said on June 18 during a meeting with the pilgrims of the “Syro-Malabar Youth Leaders Conference (More Read Here..).
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
vijay babu news updates, ‘നിയമത്തെ വെല്ലുവിളിക്കുന്നു’; വിജയ് ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ! – survivor actress in the supreme court demanding the cancellation of vijay babu’s anticipatory bail!
ജാതക ചേര്‍ച്ചയുണ്ടായിട്ടും മീന നോ പറഞ്ഞു! വിദ്യാസാഗറിന്റെ പ്രൊപ്പോസല്‍ ആദ്യം നിരസിച്ചു! ഇതിലും നല്ലൊരാളെ കിട്ടില്ലെന്ന് പറഞ്ഞതോടെ മനസുമാറി! സന്തുഷ്ട കുടുംബജീവിതത്തിനിടെ അപ്രതീക്ഷിത വിയോഗം – meena rejected late husband vidyasagar s proposal first time
sidharth bharathan about jishnu, ക്യാൻസറിന് ചികിത്സയെടുത്തിരുന്ന സമയത്തും കാണാൻ വന്നിരുന്നു! ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്? – actor sidharth bharathan s emotional talk about late actor jishnu
ജയറാമിന്റെ സഹോദരിയാണോ ഞാനെന്നായിരുന്നു പലരുടേയും ചോദ്യങ്ങള്‍! ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി സുമ ജയറാം – actress suma jayaram talks about the most repeated question about jayaram
kalabhavan mani award, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം; ഷൈൻ ടോം ചാക്കോയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അംഗീകാരം, മികച്ച നടനായി താരം – shine tom chacko bags best actor award for kurup movie
© 2018 Malayalam News Times.