ന്യൂ ജേഴ്സി : ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 24ന് നടക്കും. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്.
2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 13-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം വേദികളിൽ കഴിഞ്ഞ വർഷം ജപമാല അർപ്പണങ്ങൾ നടന്നുവെന്ന് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഓരോ വർഷവും വേദികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും ശ്രദ്ധേയമാണ്.
ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് എന്നവിധത്തിൽ ലോകം മുഴുവൻ ജപമാല ചൊല്ലി വലം വയ്ക്കുന്നതുവരെ തുടരുന്ന ജപമാലയജ്ഞം എന്നവിധത്തിലും സവിശേഷമാണിത്. നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും പ്രാർത്ഥനയിൽ അണിചേരുന്നുണ്ട്. ഈ ജപമാലയജ്ഞത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം പങ്കെടുക്കണമെന്നും ‘വേൾഡ് പ്രീസ്റ്റ്’ അഭ്യർത്ഥിച്ചിട്ടുണ്ട്.
ബിഷപ്പുമാർ, രൂപതയിലെ ഏതെങ്കിലും ദൈവാലയം തിരഞ്ഞെടുത്ത് പ്രസ്തുത രൂപതയിലെ വൈദീകർക്ക് ഒരുമിച്ചു ചേർന്ന് ജപമാലയജ്ഞത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് ‘വേൾഡ് പ്രീസ്റ്റ്’ വെബ്സൈറ്റ് വ്യക്തമാക്കി. അതുപോലെ, ഇടവകാംഗങ്ങളെ ഇതിനായി വൈദീകർ അതത് ഇടവക ദൈവാലയത്തിലേക്ക് ക്ഷണിക്കണമെന്നും സന്യസ്തസഭകൾ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരാൻ സന്യാസസഭാംഗങ്ങളെ പ്രചോദിപ്പിക്കണമെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ദൈവാലയത്തിൽ എത്താൻ സാധിക്കാത്തവർ അവരവർ ആയിരിക്കുന്ന ഇടങ്ങളിലായിരുന്ന് പ്രാർത്ഥനയിൽ അണിചേരണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഐറിഷ് വ്യവസായിയായ മരിയൻ മുൽഹാർ 2003ലാണ് ‘വേൾഡ് പ്രീസ്റ്റ്’ അപ്പോസ്തലേറ്റിന് രൂപം കൊടുത്തത്. 2009ൽ അദ്ദേഹം തന്നെയാണ് ഗ്ലോബൽ റോസറി റിലേയ്ക്ക് തുടക്കം കുറിച്ചതും.
Annual Global Rosary Relay
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
malayankunju, ‘സിനിമയിൽ പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ എനിക്ക് പഠിക്കണം, ‘മലയൻകുഞ്ഞ്’ അതിന് ലഭിച്ച ഏറ്റവും നല്ല അവസരമാണ്’:ഫാസിൽ – director fazil opens up about malayankunju and fahadh career
കാലൊടിഞ്ഞ് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു! മോനിഷയെ ഓര്ത്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്! അന്നത്തെ അപകടത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി
Miriam Margolyes actress, അർനോൾഡ് ഷ്വാർസെനെഗർ മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു; ഗുരുതര ആരോപണവുമായി ഹോളിവുഡ് താരം രംഗത്ത്! – actress miriam margolyes says arnold schwarzenegger ‘farted in my face’ during filming; report
Visudha Mejo Official Trailer, ‘കുട്ടിക്കാലം തൊട്ടേ കുട്ടിക്കളി പോലീ വട്ട്’; ‘വിശുദ്ധ മെജോ’ രസികൻ ട്രെയിലർ – lijomol, dinoy, mathew thomas starrer visudha mejo official trailer
raj mohan, രാജ് മോഹന് നാടിന്റെ അന്ത്യാജ്ഞലി; മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാതെ മോർച്ചറിയിൽ കിടന്ന നടൻ രാജ് മോഹൻ്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത് സംസ്കരിച്ചു! – late old actor raj mohans funeral
© 2018 Malayalam News Times.