ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂൺ 24 – മുതല്‍ ജൂലൈ 4 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു.
മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിപുല മായ പരിപാടികളാണ് ദേവാലയത്തിൽ ഈ വർഷം ഒരുക്കിയിരിക്കുന്നത്.
തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി നാലിന് വെള്ളിയാഴ്ച വെകീട്ട് 7.30-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് റവ. ഫാ. മീന മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി സഹകാർമികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.
ജൂൺ 25 ന് ശനിയാഴ്ച രാവിലെ 9.30ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടന്ന വിശുദ്ധ ദിവ്യബലിക്ക് റവ.ഫാ. ബിൻസ് ചിതലിൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി സഹ കാർമികനായി. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ഇന്നേദിവസം എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടന്നു. ചടങ്ങുകൾക്ക് സെൻറ് തോമസ് വാർഡ് അംഗങ്ങൾ നേതൃത്വം നൽകി.
ജൂൺ 26 -ന് ഞായറാഴ്ച തിരുകര്‍മ്മങ്ങള്‍ രാവിലെ 9:30ന് ഇടവക വികാരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിച്ചു.തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ചടങ്ങുകൾക്ക് സെൻറ് അൽഫോൻസാ വാർഡ് അംഗങ്ങൾ നേതൃത്വം നൽകി.
ജൂൺ 27 -ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7:30ന് ഫാ. ഫിലിപ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിച്ചു. ഇടവക വികാരി സഹകാർമികനായി.തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ഇന്നേദിവസം കുട്ടികൾക്കും, യുവാക്കൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനകൾ നടന്നു. ചടങ്ങുകൾക്ക് സെൻറ് പോൾ വാർഡ് അംഗങ്ങൾ നേതൃത്വം നൽകി
ജൂൺ 28-ന് ചൊവാഴ്ച്ച വൈകിട്ട് 7.30-ന് ഉണ്ണി ഈശോയുടെ നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. എബ്രഹാം ഒരപ്പാങ്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്റ്. ആൻ്റണി വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.
ജൂൺ 29 -ന് ബുധനാഴ്ച വൈകിട്ട് 7.30ന് റവ . ഫാ. സെബാസ്റ്റ്യൻ കൈതക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നേ ദിവസം ഗ്രാൻറ് പരെന്റ്സ് ഡേ ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യക പ്രാത്ഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് സെന്റ്. ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂൺ 30 -ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് വിശുദ്ധ കുർബാനയുടെ ആരാധനയും, തുടർന്ന് വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈൻ മേഴ്സി ഹീലിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. സുനിൽ ഏനെക്കാട്ടിന്റെ മുഖ്യകർമ്മികത്വത്തിൽ നടക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്റ്. മേരീസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ 1 -ന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ യൂദാസ്ശ്ലീഹായുടെ നൊവേനയും, തുടർന്ന് ആഘോഷമായ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നേ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാഅമ്മമാർക്കും വേണ്ടി ഇന്നേ ദിവസം പ്രതേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടും. പ്രാര്‍ത്ഥനക്ക് സെന്റ്. ജൂഡ് വാര്‍ഡ് കുടുംബാങ്ങങ്ങള്‍ നേതൃത്വം നല്‍കും. തുടർന്ന് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.
ജൂലൈ രണ്ടിന് ശനിയാഴ്ച രാവിലെ 9.30ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ.ഫാ. ബൈജു പൂവത്തുംമൂട്ടിൽ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാര്‍ത്ഥനകൾക്ക് സെൻറ് ജോർജ് വാർഡ് അംഗങ്ങൾ നേതൃത്വം നൽകും.
തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു വൈകീട്ടു 7 – മണിമുതൽ പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായകരായ സുധീപ് കുമാർ, വില്യം ഐസക്, ഡെൽസി നൈനാൻ എന്നിവർ അവതരിപ്പിക്കുന്ന “മലബാർ മ്യൂസിക്കൽ നൈറ്റ്” ഷോയും, തുടർന്ന് ഫയർ വർക്സും നടത്തപ്പെടും.
ജൂലൈ 3-ന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ അഭിവന്ദിയ സഹായ മെത്രാൻ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇടവക വികാരിയോടൊപ്പം, റോക്ലാൻഡ് ഹോളി ഫാമിലി ദേവാലയ വികാരി റവ. ഫാ.റാഫേൽ അമ്പാടൻ, റവ. ഫാ.ഫിലിപ് വടക്കേക്കര എന്നിവർ സഹകാർമ്മികരായിരിക്കും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.
ജൂലൈ 4-ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ ഒമ്പതു മണിക്ക് വിശുദ്ധബലിയും മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടക്കും.
സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളി നു സമാപനം കുറിക്കുന്നത്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജിജീഷ് & ഹെൽഗ തോട്ടത്തിൽ, ജോസ് പൗലോസ് & വിൻസി, ബെന്നി ജോസഫ് & അല്ലി, ഏബൽ സ്റ്റീഫൻ എന്നിവരാണ്.
തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ റോണി മാത്യു, ജോർജി ജോസ് എന്നിവർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണി മാത്യു (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 732-429-3257, ജോർജി ജോസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), 732-986-7683, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.
വെബ്: www.stthomassyronj.org
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
malayankunju, ‘സിനിമയിൽ പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ എനിക്ക് പഠിക്കണം, ‘മലയൻകുഞ്ഞ്’ അതിന് ലഭിച്ച ഏറ്റവും നല്ല അവസരമാണ്’:ഫാസിൽ – director fazil opens up about malayankunju and fahadh career
കാലൊടിഞ്ഞ് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു! മോനിഷയെ ഓര്‍ത്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്! അന്നത്തെ അപകടത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി
Miriam Margolyes actress, അർനോൾഡ് ഷ്വാർസെനെഗർ മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു; ഗുരുതര ആരോപണവുമായി ഹോളിവുഡ് താരം രംഗത്ത്! – actress miriam margolyes says arnold schwarzenegger ‘farted in my face’ during filming; report
Visudha Mejo Official Trailer, ‘കുട്ടിക്കാലം തൊട്ടേ കുട്ടിക്കളി പോലീ വട്ട്’; ‘വിശുദ്ധ മെജോ’ രസികൻ ട്രെയിലർ – lijomol, dinoy, mathew thomas starrer visudha mejo official trailer
raj mohan, രാജ് മോഹന്‍ നാടിന്റെ അന്ത്യാജ്ഞലി; മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാതെ മോർച്ചറിയിൽ കിടന്ന നടൻ രാജ് മോഹൻ്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത് സംസ്കരിച്ചു! – late old actor raj mohans funeral
© 2018 Malayalam News Times.