ഡേവി ഡ് ലോ മാത്രമായിരുന്നു താക്കറെക്ക് ആരാധന തോന്നി യിട്ടുള്ള കാർട്ടൂണിസ്റ്റ്. ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ വാൾട്ട് ഡിസ്നിയും ഒരു ഡിസ്നി ചലച്ചിത്രം കാണാൻ മൈലുകളോളം ക്യൂ നിൽക്കാൻ താൻ തയ്യാറാണെന്നും താക്കറെ പറഞ്ഞിരുന്നു.
–
ഫ്രീപ്രസ്സിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലിനോക്കിയിരുന്ന മിതഭാഷിയായിരുന്ന കാര്‍ട്ടൂണിസ്റ്റില്‍ നിന്നും താക്കറെ വളര്‍ന്നു കയറിയത് രാഷ്ട്രീയത്തിലേക്കാണ്. അതും മാഫിയകളും ഗുണ്ടകളും നിറഞ്ഞ മുംബൈ പോലൊരു മഹാ നഗരത്തില്‍. ആക്ഷേപഹാസ്യത്തിന്റെ അനിതര സാധാരണമായ പ്രയോഗങ്ങളായിരുന്നു പത്രപ്രവര്‍ത്തന കാലത്തെ താക്കറെയുടെ ആയുധം. അതിലൂടെ അതിവേഗം മധ്യവര്‍ഗ്ഗ മേഖലകളില്‍ ശ്രദ്ധപിടിച്ചെടുക്കാന്‍ താക്കറെക്ക് കഴിഞ്ഞു. ഈ പ്രശസ്തി പക്ഷെ അയാള്‍ ഉപയോഗിച്ചത് മറ്റു പലതിനുമാണ്. പ്രാഗത്ഭ്യം നിറഞ്ഞ പത്രപ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറാന്‍ താക്കറെയെ പ്രേരിപ്പിച്ച കാര്യങ്ങള്‍ അവ്യക്തമാണ്. എന്തായാലും മറാഠാ വികാരം ആളിപ്പടര്‍ത്തി താക്കറെ രാഷ്ട്രീയത്തില്‍ പടര്‍ന്നു കയറി. ആ തന്ത്രം അധികം വൈകാതെ രാഷ്ട്രീയമായി വിജയിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ബിജെപിക്കൊപ്പം ശിവസേനയെ സംസ്ഥാനത്തില്‍ അധികാരത്തിലെത്തിക്കാന്‍ താക്കറെയുടെ തന്ത്രങ്ങള്‍ക്കു കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കാര്യം ശിവസേനയുടെ അധ്യക്ഷന്‍ എന്ന നിലയിലല്ലാതെ ഭരണത്തില്‍ നേരിട്ട് ഒരു പദവിയും താക്കറെ വഹിച്ചില്ലെന്നതാണ്.
1926-ൽ പുനെയിലാണ് താക്കറെയുടെ ജനനം. വിദ്യാഭ്യാസത്തിനുശേഷം തന്റെ സാമൂഹിക കാഴ്ചപ്പാടുകളും ജന്മസിദ്ധമായ കലയും രൂപപ്പെടുത്തിയ പശ്ചാത്തലം അയാളെ പത്രപ്രവര്‍ത്തന മേഖലയിലേക്ക് കൊണ്ടു ചെന്നെത്തിച്ചു. ആദ്യം പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന രീതിയില്‍ പേരെടുത്ത ശേഷം മാര്‍മിക്ക് എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ മാസിക തുടങ്ങി.
മാസിക പക്ഷെ ലക്ഷ്യം വച്ചത് മഹാരാഷ്ട്ര വികാരത്തിന് ഊന്നല്‍ നല്‍കാനായിരുന്നു. ഇന്ത്യയിലെ വലിയൊരു നഗരമായിരുന്ന മുംബൈയില്‍ ജീവിതം പടുത്തുയര്‍ത്താന്‍ എത്തിയ തെക്കേ ഇന്ത്യക്കാര്‍ മഹാരാഷ്ട്രീയരുടെ എല്ലാ അവകാശങ്ങളും കവരുന്നു എന്ന ബോധമാണ് താക്കറെയെ നയിച്ചത്. മാസികയിലൂടെ ആ വാദങ്ങള്‍ ഉയര്‍ത്തി ഒരു കടുത്ത മറാത്തിപ്രേമിയായ താക്കറെ 1966 ജൂൺ 19ന് ദാദറിലെ ശിവാജി പാർക്കിൽ നടന്ന റാലിയിൽ ശിവസേനയ്ക്ക് രൂപം നൽകി. ‘കടുവ’ എന്നാണ് അണികള്‍ അദ്ദേഹത്തെ വിളിച്ചത്. അതൊരുതരം അലര്‍ച്ച തന്നെയായിരുന്നു. അതിവേഗം ശിവസേന മുബൈയുടെ തെരുവുകള്‍ കീഴടക്കി വളര്‍ന്നു. തന്റെ വാദങ്ങളെ നിരത്താനും അതിനെ പരിപോഷിപ്പിക്കാനും മറാഠി ദിനപ്പത്രമായ സാമനയും ഹിന്ദി ദിനപ്പത്രമായ ദോപഹർ കാ സാമനയും തുടങ്ങിയത് താക്കറെയാണ്. ഈ പത്രങ്ങളിലൂടെയാണ് ശിവസേനയുടെ ആശയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ജനങ്ങളിലേക്ക് എത്തിയത്.
കമ്മ്യൂണിസ്റ്റുകാരും സേനയുടെ വളർച്ചയുംതന്റെ നാല്പതുകളില് ശിവസേനക്ക് രൂപം കൊടുത്ത താക്കറെ വെറുപ്പും പ്രാദേശിക കലാപങ്ങളും നിറഞ്ഞ എത്രയോ ഇരുണ്ട രാത്രികള്‍ മുംബൈ നഗരത്തിന് സമ്മാനിച്ചു. താക്കറെയുടെ പ്രായോഗിക രാഷ്ട്രീയ പദ്ധതികള്‍ തന്നെയായിരുന്നു അവയിലോരോന്നിലും നിലനിന്നിരുന്നത്. അവ സമര്‍ത്ഥമായി നടപ്പിലാക്കപ്പെട്ടു. ആ വിജയങ്ങളോരോന്നും ശിവസേനയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ വിജയങ്ങളായിരുന്നു.
മറാത്ത ജനവിഭാഗങ്ങൾ അവഗണിക്കപ്പെടുന്നുണ്ട് എന്ന അതിവൈകാരികത നിറഞ്ഞ വാദമായിരുന്നു താക്കറെയുടെ പ്രധാന ആയുധം. ഹിറ്റ്ലര്‍ നാസി ജര്‍മ്മനിയില്‍ പരീക്ഷിച്ചു വിജയിച്ച അതേ ആശയഗതിയാണ് ഈ വാദത്തെ ബലപ്പെടുത്തിയത്. എന്തായാലും ഇന്ത്യയിലെ വലിയ രാഷ്ട്രീയ കക്ഷികള്‍ക്ക് പോലും ശിവസേനയുമായി സഖ്യത്തില്‍ ഏര്‍പ്പെടെണ്ടിവന്നു എന്നതും യാഥാര്‍ഥ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശാപങ്ങളില്‍ ഒന്നായ കുതിരക്കച്ചവടങ്ങൾക്കും അധികാര വടംവലികൾക്കും പില്ക്കാല ദശകങ്ങളിൽ മഹാരാഷ്ട്ര സാക്ഷിയായി.
മുംബൈ മുനിസിപ്പൽ തിരഞ്ഞടുപ്പിൽ 1961-ൽ കമ്യൂണിസ്റ്റ് പാർട്ടിയും പ്രജാസോഷ്യലിസ്റ്റ് പാർട്ടിയും സ്വതന്ത്രരുമെല്ലാം നേടിയ സീറ്റുകളാണ് 1968-ൽ നടന്ന തിരഞ്ഞെടുപ്പിൽ ശിവസേന തട്ടിയെടുത്തത്. ഈ വോട്ടു വര്‍ധനക്ക് കാരണം വ്യാജ പ്രചാരണങ്ങളായിരുന്നു. മുംബൈ മഹാനഗരത്തിലേക്ക് ഓരോ ദിവസവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് മുന്നൂറു കുടുംബങ്ങള്‍ വീതം കുടിയേറുന്നുവെന്നും വര്‍ഷത്തില്‍ അത് ലക്ഷങ്ങളാകുന്നുവെന്നും ശിവസേന വ്യാപകമായി പ്രചരിപ്പിച്ചു. ഇതൊക്കെ തെക്കേ ഇന്ത്യക്കാരായ തൊഴിലാളികളോട് മാറാത്ത തദ്ദേശീയ വാസികള്‍ക്കുള്ള വിദ്വേഷത്തെ ആളിക്കത്തിച്ചു. ചെറിയ ചെറിയ കലാപങ്ങള്‍ ഇതുമൂലമുണ്ടായി. ശിവസേനയുടെ അടിസ്ഥാന വിജയങ്ങളില്‍ ഒന്നായി അതുമാറി. 1972-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉന്നത വിജയം കൊയ്തതോടെ ആക്രമണങ്ങളുടെ സ്വഭാവം തന്നെ മാറി. തിയേറ്ററുകള്‍ ആക്രമിക്കപ്പെട്ടു. മലയാളികള്‍ക്കും തമിഴര്‍ക്കും എതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറി. പതിയെ ഈ സ്വഭാവത്തില്‍ നിന്നും തീവ്ര ഹിന്ദുത്വത്തിലേക്ക് ശിവസേന വളര്‍ന്നു. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടതോടുകൂടി ഇതിന് കൂടുതല്‍ വ്യക്തത വന്നു. കമ്മ്യൂണിസ്റ്റ് എം എല്‍ എ ആയിരുന്ന കൃഷ്ണദേശായിയുടെ കൊലപാതകം വഴി ശിവസേന പതുക്കെ തൊഴിലാളി യൂണിയനുകളില്‍ ശക്തമായ വേരോട്ടം നടത്തി. കൃഷ്ണദേശായിയുടെ കൊലപാതകത്തിനുശേഷം പലിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 1979 വോട്ടി ന് ശിവസേന ജയിച്ചു. പിന്നീടുനടന്ന എല്ലാ നിയമസഭാതിരഞ്ഞെടുപ്പിലും ശിവസേനയുടെ ശക്തി കൂടിവന്നു. ഒടുവില്‍ തൊണ്ണൂറ്റി ആറില്‍ ശിവസേന ബിജെപി സഖ്യം മഹാരാഷ്ട്രയുടെ നിയമസഭ പിടിച്ചെടുത്തു. പക്ഷെ അധികാര വടംവലി അധികകാലം അവരെ ഭരണത്തില്‍ നിലനിര്‍ത്താന്‍ സഹായിച്ചില്ല.
കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കുകയായിരുന്നു താക്കറെയുടെ ലക്ഷ്യം. മുംബൈയിലെ വര്‍ഗ്ഗീയ സമവാക്യങ്ങളുടെ കണക്കു കൂട്ടലുകള്‍ താക്കറെയെ അതിന് സഹായിച്ചു.
ശിവസേനയിൽനിന്ന് പ്രമുഖനേതാക്കളായ വാഗൻ ഭുജ്ബൽ, നാരായൺ റാണെ എന്നിവർ വിട്ടുപോയതോടുകൂടി അധികാരത്തിലേക്കുള്ളവഴി ശിവസേനയ്ക്കുമുന്നിൽ അടഞ്ഞു. താക്കറെ കുടുംബത്തിലുണ്ടായ അധികാര വടംവലിയുടെ പേരിൽ ശിവസേന വിട്ട് പുറത്തുപോയ രാജ് താക്കറെ നവനിർമാൺ സേന രൂപീകരിച്ചു. 1971 മുതൽ പാർലമെൻറിലേക്ക് ശിവസേന മത്സരിക്കാൻ തുടങ്ങി. 1989-ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി. 1996-ലും 1999 ലും 15 പേരെ പാര്‍ലമെന്റില്‍ എത്തിക്കാനായി എങ്കിലും പിന്നീട് ശിവസേന ശക്തമായ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്കും കാരണമായ അധികാര മോഹങ്ങള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശിവസേനയുടെ ആശയങ്ങളുടെ പ്രസക്തി ഇല്ലാതാക്കി.
ബാല്‍ താക്കറെ എന്ന ഒറ്റ വ്യക്തിയുടെ പ്രഭാവമാണ് സുവര്‍ണ്ണകാലമെന്ന നിലയില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത്. എന്നാല്‍ മാറുന്ന ലോകത്ത് രാഷ്ട്രീയ സമവാക്യങ്ങളുടെ പുതിയ ശീലങ്ങള്‍ക്കിടയില്‍ താക്കറെയും കിതച്ചു. അത് ബാല്‍ താക്കറയുടെ മരണത്തോടെ പൂര്‍ണ്ണമായി.
വർഗീയ-വംശീയ ആക്രമണങ്ങളിലൂടെ വളര്‍ന്ന ശിവസേനക്ക് ഒരിക്കലും മതേതര കുപ്പായം ചേര്‍ന്നിരുന്നില്ല. ഹിന്ദുത്വ പാര്‍ട്ടിയായി മാറിയതിനുശേഷം മുംബൈ നഗരത്തില്‍ നടന്ന വര്‍ഗ്ഗീയ ലഹളകൾ പലതിനും പിന്നില്‍ ശിവസേനയായിരുന്നു. ബാബറി പള്ളിയുടെ തകര്‍ച്ച ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വലിയൊരു വിടവ് അവശേഷിപ്പിച്ചു. അതിനെ പരമാവധി രാഷ്ട്രീയവല്‍ക്കരിക്കാന്‍ താക്കറെ ശ്രമിച്ചു. മുംബൈ കലാപങ്ങള്‍ അന്വേഷിച്ച ശ്രീകൃഷണ കമ്മീഷന് ഇത് കണ്ടെത്തുകയും താക്കറെയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കുകയായിരുന്നു താക്കറെയുടെ ലക്ഷ്യം. മുംബൈയിലെ വര്‍ഗ്ഗീയ സമവാക്യങ്ങളുടെ കണക്കു കൂട്ടലുകള്‍ താക്കറെയെ അതിന് സഹായിച്ചു. ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട സഹായം ഉണ്ടായതുകൊണ്ടുകൂടിയാണ് മഹാരാഷ്ട്ര ഹിന്ദുത്വവല്ക്കരിക്കപ്പെട്ടത്.
കാര്‍ട്ടൂണിസ്റ്റ് ജീവിതംതാക്കറെയുടെ ജീവചരിത്രത്തെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകര്‍ നടത്തിയ നിരീക്ഷങ്ങള്‍ ശ്രദ്ധേയമാണ്. ഇന്ത്യകണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്ട്ടൂണിസ്റ്റുകളോട് കിടപിടിക്കുന്ന പ്രതിഭാ ശാലിയായിരുന്ന താക്കറെയുടെ കാര്ട്ടൂണുകള് ജാപ്പനീസ് പത്രം ‘അസാഹി ഷിബുണി’ൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. താക്കറെ ഫ്രീ പ്രസ്സ് ജേണലിന് പുറത്തേക്ക് പോകാൻ കാരണമായതും ഇത്തരത്തിലുള്ള കാർട്ടൂണുകളുടെ കാര്യത്തിലുള്ള തർക്കമായിരുന്നുവെന്നാണ് കഥ. വിദേശപത്രങ്ങളിൽ കൊടുത്ത കാർട്ടൂണുകൾക്ക് താക്കറെ പ്രത്യേകം പ്രതിഫലം ആവശ്യപ്പെട്ടുവെന്നും അന്ന് പത്രത്തിന്റെ ചുമതലക്കാരനായിരുന്ന മലയാളി അത് നിഷേധിച്ചെന്നും പറയപ്പെടുന്നു.
1960-ൽ ഫ്രീപ്രസ്സിൽ നിന്നിറങ്ങിയ താക്കറെ മാർമിക് എന്ന മറാത്തി മാസിക തുടങ്ങിയപ്പോള്‍ അനുജന് ശ്രീകാന്ത് താക്കറെയും ഒപ്പമുണ്ടായിരുന്നു. മുംബൈ നഗരത്തിലെ ജോലി സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിരുന്ന മറുനാട്ടുകാരെയും കോൺഗ്രസ് നേതാക്കളെയും ലക്ഷ്യം വെച്ചായിരുന്നു അവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടത്. ഹാസ്യത്തിനുമപ്പുറം വര്‍ഗ്ഗീയമായ ഒരു സ്വഭാവവും നേരിട്ടുള്ള ആക്രമണങ്ങളുമായിരുന്നു ഈ കാര്‍ട്ടൂണുകളുടെ പൊതുസ്വഭാവം.
അധികാരം നഷ്ടപ്പെടുന്ന താക്കറെ കുടുംബംബാല് താക്കറെ മരണപ്പെട്ട് ഒരു ദശകം കഴിയുമ്പോള്‍ വീണ്ടും അധികാരത്തില്‍ എത്തിയതും ചെറിയ രീതിയില്‍ ബിജെപി വിരുദ്ധമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് മാറിയ സാഹചര്യത്തില്‍ ഉണ്ടാക്കിയതും ശിവസേനക്ക് തിരിച്ചുവരാനുള്ള അവസരമായി കണ്ടവരുണ്ട്. എന്നാല്‍ ശിവസേന ഒരിക്കല്‍ നടപ്പാക്കിയ ആശയങ്ങള്‍ അതേപടി തുടരുന്ന ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവും മൂലധന പിന്തുണയും ശിവസേനയെ അപ്രസക്തമാക്കി വിലക്കുവാങ്ങാന്‍ കഴിയുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്. ഉദ്ധവ് രാജിവെക്കുമ്പോള്‍ സത്യത്തില്‍ ശിവസേനയെ ബിജെപി പൂര്‍ണ്ണമായും വിഴുങ്ങി പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് മാറുമെന്നും സംശയമില്ലാതെ പറയാന്‍ കഴിയും. കാലം താക്കറെ എന്ന എകാധിപതിയോട് ഇങ്ങനെയോക്കെയാകും കണക്കു തീര്‍ക്കുക. എന്തായാലും അധികാരം ശിവസേനയിലെ മറ്റൊരു വിശ്വസ്തനിലേക്ക് ചുവടുമാറ്റം ചെയ്യുമ്പോള്‍ പക്ഷെ അസ്ഥിരതയുടെ രാഷ്ട്രീയകാഴ്ചകൾ തുടരുന്നതിന് അതൊരു കാരണമായി മാറും. മാത്രമല്ല ബിജെപി ഏതൊക്കെ രീതിയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ തങ്ങളുടെ അധികാര പരിധിയില്‍ കൊണ്ടുവരുമെന്നും എങ്ങനെ രാഷ്ട്രീയത്തെ വിലക്കെടുക്കുമെന്നുമുള്ള സൂചനകള്‍ കൂടി ഇതിലുണ്ട്.
റഫറന്‍സ് :ലേഖനങ്ങള്‍ ടി ജെ എസ് ജോര്ജ്ജ്മാതൃഭൂമി 2012 നവംബര്‍ 18(Samayam Malayalam believes in promoting diverse views and opinions on all issues. They need not conform to our editorial positions.)
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
malayankunju, ‘സിനിമയിൽ പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ എനിക്ക് പഠിക്കണം, ‘മലയൻകുഞ്ഞ്’ അതിന് ലഭിച്ച ഏറ്റവും നല്ല അവസരമാണ്’:ഫാസിൽ – director fazil opens up about malayankunju and fahadh career
കാലൊടിഞ്ഞ് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു! മോനിഷയെ ഓര്‍ത്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്! അന്നത്തെ അപകടത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി
Miriam Margolyes actress, അർനോൾഡ് ഷ്വാർസെനെഗർ മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു; ഗുരുതര ആരോപണവുമായി ഹോളിവുഡ് താരം രംഗത്ത്! – actress miriam margolyes says arnold schwarzenegger ‘farted in my face’ during filming; report
Visudha Mejo Official Trailer, ‘കുട്ടിക്കാലം തൊട്ടേ കുട്ടിക്കളി പോലീ വട്ട്’; ‘വിശുദ്ധ മെജോ’ രസികൻ ട്രെയിലർ – lijomol, dinoy, mathew thomas starrer visudha mejo official trailer
raj mohan, രാജ് മോഹന്‍ നാടിന്റെ അന്ത്യാജ്ഞലി; മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാതെ മോർച്ചറിയിൽ കിടന്ന നടൻ രാജ് മോഹൻ്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത് സംസ്കരിച്ചു! – late old actor raj mohans funeral
© 2018 Malayalam News Times.