സിലിയ്ക്ക് പച്ചവെള്ളത്തില്‍, അമ്മാവന് മാത്യുവിന് മദ്യത്തില്‍: ജോളി ഇന്ന് വിവരിച്ച ആ കൊലപാതകങ്ങള്‍
കൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണം മുന്നേറുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളും അമ്പരപ്പിക്കുന്ന സത്യങ്ങളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കെട്ടുകഥയോ യാഥാര്‍ത്ഥ്യമോയെന്ന് സംശയം തോന്നിപ്പിക്കും വിധമാണ് ജോളി നിര്‍വഹിച്ച കൊലപാതകങ്ങളോരോന്നിന്റെയും ചുരുളഴിയുന്നത്.
തെളിവെടുപ്പിനോട് ജോളി സഹകരിക്കുന്നുവെന്നും തത്ത പറയുന്നത് പോലെയാണ് ജോളി ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കൂടത്തായിയില്‍ ജോളിയെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പിനിടെ ജോളി കൂസലില്ലാതെ പറഞ്ഞ ആ മൊഴികളില്‍ ഞെട്ടിയിരിക്കുകയാണ് കേരളം.
ആട്ടിന്‍സൂപ്പില്‍ അമ്മായിഅമ്മയ്ക്ക് കീടനാശിനി
ഭര്‍ത്താവിന്റെ അമ്മ അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് അവരില്‍നിന്ന് പൊന്നാമറ്റം തറവാടിന്റെ അധികാരം പിടിച്ചെടുക്കാനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ജോളി നടത്തിയ ആദ്യ കൊലപാതകവും ഇതായിരുന്നു. ഇത് പിടിക്കപ്പെടാതിരുന്നത് ജോളിയിലെ കൊലപാതകിയുടെ ആത്മവിശ്വാസം വര്ദ്ധിപ്പിച്ചെന്നുവേണം കരുതാന്‍. ഇതാണ് പിന്നീട് അഞ്ച് പേരേക്കൂടി വകവരുത്താന്‍ ജോളിയെ പ്രേരിപ്പിച്ചത്.
സയനൈഡ് പരീക്ഷണം ടോം തോമസില്‍
ജോളി നല്കിയ മൊഴി പരിശോധിച്ചാല്‍ സയനൈഡ് പരീക്ഷണം ആദ്യം നടത്തിയത് ഭര്‍തൃപിതാവ് ടോം തോമസിലാണ്. അന്നമ്മ ടീച്ചര്‍ പോയതോടെ വീടിനെയും ടോം തോമസിനെയും നിയന്ത്രിച്ചത് ജോളി ആയിരുന്നു. ഭര്‍തൃപിതാവിന്റെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാന്‍ ജോളിക്ക് മുമ്പിലുണ്ടായിരുന്ന ഏക വഴി അയാളെ വകവരുത്തുകയായിരുന്നു.
റോയ്ക്ക് സയനൈഡ് കലര്‍ത്തിയ പുട്ടും കടലക്കറിയും
ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവിനെ വിവാഹം കഴിക്കുകയായിരുന്നു. ആ ലക്ഷ്യത്തിലേക്കെത്താന്‍ മുന്നിലുണ്ടായിരുന്ന രണ്ട് തടസങ്ങളില്‍ ഒന്ന് ഭര്‍ത്താവായിരുന്നു. ജോളിയുടെ പരപുരുഷ ബന്ധം ഭര്‍ത്താവ് എതിര്‍ത്തതും ഭര്‍ത്താവിന്റെ മദ്യാപനവുമെല്ലാം അയാളെ ഇല്ലാതാക്കാന്‍ ജോളിയെ പ്രേരിപ്പിച്ചു.
ഭര്‍ത്താവിന് പുട്ടും കടലക്കറിയും കൊടുത്തു. ഇത് കഴിച്ച റോയ് ബാത്ത്റൂമില്‍ വെച്ച് മരിച്ചു. ബാത്ത്റൂം അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ സയനൈഡാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും മറ്റുസംശയങ്ങളില്ലാത്തതിനാല് പോലീസ് ആത്മഹത്യയെന്ന് എഴുതി ഫയല്‍മടക്കി. ജോളിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ സാധിക്കുന്ന ഏക മരണം ഇതാണ്. കാരണം ജോളി കൊന്നവരില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഓരോരു മൃതശരീരം റോയിയുടെതായിരുന്നു.
ഭര്‍ത്താവിന്റെ അമ്മാവനൊപ്പം മദ്യപാനം, മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപാതകം
ജോളി ഭര്‍ത്താവിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. മരുമകളും അമ്മാവനും പലപ്പോഴും ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. പൊന്നാമറ്റം വീട്ടിലും മഞ്ചാടിയില്‍ വീട്ടിലും വെച്ച് ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചു. മദ്യപിക്കുന്നതിനിടയില്‍ വിഷം കലര്‍ത്തിയ മദ്യമാണ് ജോളി മാത്യൂവിന് നല്‍കിയത്. തങ്ങള്‍ ഒന്നിച്ചിരുന്നു മദ്യപിച്ച മുറി ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.
മാത്യു വിഷം അകത്തുചെന്ന് ഛര്‍ദ്ദിച്ച് അവശനായി നിലത്തുവീണപ്പോള്‍ ജോളി വീടിനകത്ത് എവിടെയോ ആയിരുന്നുവെന്നും ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത് തടഞ്ഞുവെന്നും സംഭവത്തിന് ദൃസാക്ഷികളായ അയല്‍ക്കാര്‍ പറയുന്നു. പെങ്ങള് അന്നമ്മയുടെയും ഭര്‍ത്താവ് ടോം തോമസിന്റെയും മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണ് മാത്യുവിന്റെ ജീവനെടുക്കാന്‍ ജോളിയെ പ്രേരിപ്പിച്ചത്.
സിലിയ്ക്ക് പച്ചവെള്ളത്തില്‍ സയനൈഡ്
സിലിയും ജോളിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ബന്ധുക്കളായ ഇരുവരുടെയും യാത്രകള്‍ പോലും പലപ്പോഴും ഒരുമിച്ചായിരുന്നു. അങ്ങനെയുള്ള സിലിക്കാണ് ജോളി പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. ജോളിയുടെ മൊഴി പ്രകാരം മൂന്ന് തവണ സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒരു തവണ സിലിയുടെ ഭര്‍ത്താവും ജോളിയുടെ രണ്ടാം ഭര്‍ത്താവുമായ ഷാജുവാണ് സഹായിച്ചതെന്നും ജോളി മൊഴി നല്കി.
മരുന്നില്‍ വിഷം കലര്‍ത്തി നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ ഷാജുവിനും സിലിക്കും ഒപ്പം ദന്താശുപത്രിയില്‍ പോയ ജോളി അവിടെ വെച്ച് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്കി. ഈ സമയം ഷാജു ഡോക്ടറെ കാണാന്‍ അകത്തുകയറിയിരുന്നു. ജോളിയുടെ മടിയില്‍ കിടന്നാണ് സിലി മരിക്കുന്നത്. ശവസംസ്കാരവേളയില്‍ ഷാജുവിനൊപ്പം സിലിക്ക് ജോളി അന്ത്യചുംബനം നല്കി.
ഷാജുവിന്റെ ജീവിതത്തില്‍ നിന്ന് സിലിയെ ഒഴിവാക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. ഇപ്പോള്‍ പിടിക്കപ്പെട്ടതുകൊണ്ടുമാത്രം ജോളി നടത്തിയ അവസാനത്തകൊലപാതകമായി മാറി സിലിയുടേത്.
ആല്‍ഫൈന്റെ കൊലപാതകത്തില്‍ പങ്കില്ല
സിലിയുടെയും ഷാജുവിന്റെയും മൂത്ത കുട്ടിയുടെ ആദ്യകുര്ബാനയുടെ അന്നായിരുന്നു രണ്ടുവയസുകാരി ആല്‍ഫൈന്റെ മരണം. ബ്രെഡും പാലും കഴിച്ചശേഷമാണ് ആല്ഫൈന് മരിക്കുന്നത്. ഷാജുവിന്റെ സഹോദരിയായിരുന്നു ആല്ഫൈന് ഭക്ഷണം കൊടുത്തത്. എന്നാല്‍ ആല്‍ഫൈന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.
Content Highlight: koodathay murder case convict statement
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
veetla vishesham trailer: ‘നിങ്ങള്‍ തന്നെ പറ, അപ്പനും അമ്മയും ചെയ്യുന്ന കാര്യമാണോ ഇത്, ഊരേ സിരിക്കിത്’; പ്രായമായ അമ്മ വീണ്ടും ഗർഭിണിയാകുമ്പോൾ എന്തൊക്കെ സംഭവിക്കും? വീട്ടില വിശേഷങ്ക ട്രെയിലർ! – veetla vishesham starrer rj balaji aparna balamurali urvashi and sathyaraj, official trailer hits internet
tp madhavan health: ‘നല്ല ഓർമക്കുറവുണ്ട്, പഴയ മാധവേട്ടനേ അല്ല, അൽപം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങി, മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നു’; അനാഥരാകുന്ന സിനിമാക്കാരെ പറ്റി ശാന്തിവിള ദിനേശൻ, വീഡിയോ വൈറൽ
shobhana photo: ശോഭന എന്നാല്‍ ശോഭന തന്നെയാണ്, കണ്ണെടുക്കാന്‍ തോന്നില്ല ഈ ഫോട്ടോയല് നിന്ന്; വൈറലാവുന്ന പുതിയ ഫോട്ടോ – shobana’s saree-clad look is a sight for the sore eyes!
nani and Nazriya Telugu movie: നാനിയെ ദേഷ്യം പിടിപ്പിക്കാൻ നസ്രിയ ചെയ്തത് എന്തായിരുന്നു? എല്ലാവരുടെയും തല ഇവൾ തിന്നുകയായിരുന്നുവെന്ന് നാനി, എതിർത്ത് നടി! ലൊക്കേഷൻ വിശേഷങ്ങളുമായി താരങ്ങൾ! ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ! – nazriya fahadh shares the funny video with nani, hits instagram
chef suresh pillai kochi: വീണ്ടും വീണ്ടും ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെയെല്ലാം ലാലേട്ടൻ, രണ്ടു മണിക്കൂർ നീണ്ട ഭക്ഷണ വേളയെകുറിച്ച് ഷെഫ് പിള്ള – actor mohanlal visits chef suresh pillai’s new restaurent in kochi
© 2018 Malayalam News Times.