എ ആർ റഹ്മാൻ ആശുപത്രിയിൽ; ഉടൻ വീട്ടിലേക്ക് മടങ്ങും, ആരോഗ്യസ്ഥിതിയെക്കുറിച്ച് എം കെ സ്റ്റാലിൻ
രാവിലെ 7:30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്

ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്. റഹമാൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്‌ഡേറ്റ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു.
രാവിലെ 7:30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്, അവിടെ ഡോക്ടർമാർ ഇ.സി.ജി, എക്കോകാർഡിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതായും ആൻജിയോഗ്രാം എടുത്തേക്കാമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, സംഗീതസംവിധായകൻ സുഖമായിരിക്കുന്നുവെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും അദ്ദേഹത്തിൻ്റെ മാനേജർ ഇപ്പോൾ വ്യക്തമാക്കി. ഓസ്കാർ ജേതാവായ സംഗീതസംവിധായകനെ വിദഗ്ധ സംഘം സന്ദർശിച്ചു.
എ.ആർ. റഹ്മാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപ്‌ഡേറ്റ് എം.കെ. സ്റ്റാലിനും പങ്കിട്ടു.
What's Your Reaction?






