ചെഞ്ചുവപ്പണിഞ്ഞ് കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം, പതാക ഉയർത്തി കെഎൻ ബാലഗോപാൽ

മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം.

Mar 5, 2025 - 23:26
 0  11
ചെഞ്ചുവപ്പണിഞ്ഞ് കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം, പതാക ഉയർത്തി കെഎൻ ബാലഗോപാൽ

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.  ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും ആശ്രാമം മൈതാനിയിൽ എത്തി. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ. എൻ. ബാലഗോപാൽ പാതാക ഉയർത്തി. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം.കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിൻ്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളൻ്റിയർമാർ  അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow