90 ദിവസത്തേക്ക് പകര തീരുവ താൽക്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനയുടെ താരിഫ് 125% ആയി ഉയർത്തി
ട്രംപിൻ്റെ ആഗോള തീരുവ ഒരു വലിയ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമായിരുന്നു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച തൻ്റ് പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ചു. പ്രാബല്യത്തിൽ വന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് 90 ദിവസത്തേക്ക് നിർത്തിവെച്ചതായുള്ള പ്രഖ്യാപനം.
ട്രംപിൻ്റെ ആഗോള തീരുവ ഒരു വലിയ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമായിരുന്നു. ആഗോള വിപണി മാന്ദ്യത്തിലേക്കും നയിച്ചു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തിയിരുന്നു. അതേസമയം ചൈനയ്‌ക്കെതിരായ താരിഫ് മുമ്പ് പ്രഖ്യാപിച്ച 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉടനടി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
75-ലധികം രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്തിട്ടില്ലെന്നും അതിനാൽ പരസ്പര താരിഫ് 90 ദിവസത്തെ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുമതി നൽകിയെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
What's Your Reaction?






