പാകിസ്ഥാനിൽ മിന്നൽ പ്രളയം! ഝലം നദിയിൽ വെള്ളപ്പൊക്കം, ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാദ്ധ്യമങ്ങൾ

ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറിയില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ട് തുറന്നുവിട്ടതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നാണ് പാകിസ്ഥാൻ.

Apr 27, 2025 - 13:39
 0  20
പാകിസ്ഥാനിൽ മിന്നൽ പ്രളയം! ഝലം നദിയിൽ വെള്ളപ്പൊക്കം, ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാദ്ധ്യമങ്ങൾ

സിന്ധു നദിയുടെ പോഷക നദിയായ ഝലം നദിയില്‍ മിന്നല്‍ പ്രളയം. ഇതേ തുടര്‍ന്ന് പാക് അധീന കശ്മീര്‍ വെള്ളപ്പൊക്കം. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഝലം നദിക്ക് കുറുകെ ഉറിയില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ട് തുറന്നുവിട്ടതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്

പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഝലം നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് പാകിസ്ഥാനിലെ മുസാഫറാബാദിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അധികൃതരെ അറിയിക്കാതെ ഇന്ത്യ പെട്ടെന്ന് ഝലം നദിയിലേക്ക് വെള്ളം തുറന്നുവിട്ടതാണെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow