യോഗി, അമീർ ഖാൻ, സൂര്യകുമാർ യാദവ്...; ഇന്ത്യാ ടുഡേ കോൺക്ലേവിന് ഇന്ന് തുടക്കം

മാർച്ച് 7-8 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും

Mar 7, 2025 - 11:19
 0  11
യോഗി, അമീർ ഖാൻ, സൂര്യകുമാർ യാദവ്...; ഇന്ത്യാ ടുഡേ കോൺക്ലേവിന് ഇന്ന് തുടക്കം

ഇന്ത്യാ ടുഡേ കോൺക്ലേവ് 2025-ന് ഇന്ന് തുടക്കം. മാർച്ച് 7-8 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. രാജ്യത്തിന്റെ ഭാവിയെ നിർവചിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ സംരംഭകർ, രാഷ്ട്രീയക്കാർ, ചിന്തകർ, സാംസ്കാരിക നേതാക്കൾ എന്നിവരുടെ ഒരു വൈവിധ്യമാർന്ന സംഘത്തെയാണ് ഇത്തവണ ക്ഷണിച്ചിരിക്കുന്നത്.

'ത്വരിതഗതിയുടെ യുഗം' എന്നതാണ്  ഈ വർഷത്തെ പ്രമേയം. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നടനും നിർമ്മാതാവുമായ ആമിർ ഖാൻ, ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് എന്നിവർ ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുക്കും.

രണ്ട് പതിറ്റാണ്ടുകളായി ലോകത്തിലെ ശ്രദ്ധേയ വൃക്തിത്വങ്ങളുടെ സംഗമസ്ഥാനമായ ഇന്ത്യാ ടുഡേ കോൺക്ലേവിൽ, മുൻ സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ, നടി സോനാക്ഷി സിൻഹ, ഭർത്താവ് സഹീർ ഇഖ്ബാൽ, സംഗീതജ്ഞൻ ഋഷഭ് റിഖിറാം ശർമ്മ, ഷാർക്ക് ടാങ്ക് ഫെയിം നമിത ഥാപ്പർ അടക്കമുള്ള വ്യക്തികൾ പങ്കെടുക്കും.

ഡൽഹിയിൽ പത്ത് വർഷത്തെ ആം ആദ്മി പാർട്ടിയുടെ ഭരണം ബിജെപി അവസാനിപ്പിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രേഖ ഗുപ്തയുടെ ആദ്യ പൊതുപരിപാടിയാണിത്. 27 വർഷത്തിന് ശേഷം ബിജെപി വീണ്ടും ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ വരുന്നതോടെ, ഡൽഹിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവിയെക്കുറിച്ചും ബിജെപിയുടെ കീഴിലുള്ള നയമാറ്റങ്ങളെക്കുറിച്ചും രേഖ ഗുപ്ത നിലപാട് വ്യക്തമാക്കും.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ പങ്കെടുത്ത മഹാ കുംഭമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിലെ കാരണം എന്താണ്? ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനം സംഘടിപ്പിക്കുന്നതിൽ സംസ്ഥാനം നേരിട്ട ബൃഹത്തായ ലോജിസ്റ്റിക്കൽ, അടിസ്ഥാന സൗകര്യ വെല്ലുവിളികളെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉൾക്കാഴ്ചകൾ പങ്കുവെക്കും. 

ആഗോള രാഷ്ട്രീയവും യുദ്ധങ്ങളും

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ധീരമായ നീക്കങ്ങളിലൂടെയും താരിഫ് ഭീഷണികളിലൂടെയും അമേരിക്കയുടെ ലോകവുമായുള്ള ബന്ധം പുനർനിർമ്മിക്കുന്ന സമയത്ത്, മാറിക്കൊണ്ടിരിക്കുന്ന ആഗോള സഖ്യങ്ങളെയും ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ ഭാവിയെയും കുറിച്ച് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നിർണായക വിശകലനം നടത്തും. ട്രംപിന്റെ ആദ്യ ടേമിൽ പ്രധാന വ്യക്തിയായിരുന്ന പോംപിയോ, മിഡിൽ ഈസ്റ്റിലെയും ഉക്രെയ്നിലെയും പ്രതിസന്ധികൾക്കിടയിലുള്ള സുരക്ഷാ തന്ത്രങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും പങ്കിടും.

പലസ്തീൻ ലാൻഡ് സ്റ്റഡീസ് സെന്റർ ഡയറക്ടർ ഡോ. സെയ്‌ന ജലാദും, എഴുത്തുകാരിയും മുൻ ഇസ്രായേലി എംപിയുമായ ഐനത്ത് വിൽഫും ഈ വിഷയത്തെ കൂടുതൽ വികസിപ്പിക്കും. യുദ്ധത്തിന്റെ ഒരു ഇടവേളയ്ക്ക് ശേഷം ഗാസ വീണ്ടും സജീവമാകുമ്പോൾ ഡോ. ജലാദും, മേഖലയുടെ ഭാവിയെയും അതിന്റെ സങ്കീർണ്ണതകളെയും കുറിച്ച് വിൽഫ് സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow