സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ അറിയാം
ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു.

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ വില ഉയർന്ന് 70,000 രൂപ കടന്നിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു.
ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹109.10 രൂപയും കിലോഗ്രാമിന് ₹1,09,100 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
What's Your Reaction?






