കടലാക്രമണ ഭീതിയിൽ തീരം; ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Apr 11, 2025 - 11:35
 0  14
കടലാക്രമണ ഭീതിയിൽ തീരം; ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ ശക്തമാണ്. ഇന്ന് വിവിധയിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക എന്നാണ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായ കൂടുതൽ മഴ പ്രതീക്ഷിക്കാം. 

അടുത്ത മണിക്കൂറിൽ കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം,  കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മഴ സാധ്യത പ്രവചനം 
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
11/04/2025: മലപ്പുറം, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

ന്യൂനമർദ്ദം ശക്തി കുറയാൻ  സാധ്യത
മധ്യ പടിഞ്ഞാറൻ  ബംഗാൾ  ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം (Low Pressure Area ) സ്ഥിതി ചെയ്യുന്നു.  അടുത്ത 12 മണിക്കൂർ  മധ്യ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ  വടക്കു - വടക്കു കിഴക്ക് ദിശയിൽ  സഞ്ചരിച്ചു ശക്തി കുറയാൻ  സാധ്യത. കേരളത്തിൽ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ  മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും  മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 12/04/2025 മുതൽ 14/04/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം ജില്ലയിൽ  (കാപ്പിൽ മുതൽ പൂവാർ വരെ) 12/04/2025 ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഇന്ന് രാത്രി (11/04/2025) 08.30 മുതൽ 12/04/2025 രാത്രി 11.30 വരെ കന്യാകുമാരി തീരത്ത്  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 

What's Your Reaction?

like

dislike

love

funny

angry

sad

wow