താപനില ഉയരുന്നു; അഞ്ച് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ചൂടിന് ആശ്വാസമായി വേനൽ മഴയും ലഭിച്ചേക്കും

Apr 1, 2025 - 11:12
 0  18
താപനില ഉയരുന്നു; അഞ്ച് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂടും മഴയും ഇടകലർന്ന കാലാവസ്ഥയെന്ന് മുന്നറിയിപ്പ്.  കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് താപനില ഉയരുകയാണ്, വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ചൂടിന് ആശ്വാസമായി വേനൽ മഴയും ലഭിച്ചേക്കും. ഇന്നും നാളെയുമായി അഞ്ച് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇടിമിന്നൽ ജാഗ്രതാ നിർദേശം 
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 01/04/2025 (ഇന്ന്) & 02/04/2025 (നാളെ) തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും; 03/04/2025 & 04/04/2025 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow