മരണ കാരണം അമിത അളവിൽ ലഹരി അകത്തുചെന്നത്; ശരീരത്തിൽ നിന്നും കഞ്ചാവ് പാക്കറ്റ് കണ്ടെത്തി: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഷാനിദിൻ്റെ ശരീരത്തിൽനിന്ന് രണ്ടുപാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

Mar 11, 2025 - 00:34
 0  7
മരണ കാരണം അമിത അളവിൽ ലഹരി അകത്തുചെന്നത്; ശരീരത്തിൽ നിന്നും കഞ്ചാവ് പാക്കറ്റ് കണ്ടെത്തി: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് പോലീസിനെ കണ്ട് ലഹരി വിഴുങ്ങിയ യുവാവിൻ്റെ മരണ കാരണം അമിത അളവിൽ ലഹരി അകത്തുചെന്നാണെന്ന് സ്ഥിരീകരണം. 

പോസ്റ്റ്‌മോർട്ടത്തിലാണ് ഡോക്ടർമാർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാനിദിൻ്റെ ശരീരത്തിൽനിന്ന് രണ്ടുപാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

ലഹരിപാക്കറ്റുകൾ വിഴുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടൻ ഹൗസിൽ എ.എസ്. ഷാനിദ് ചികിത്സയിലിരിക്കെ മരിച്ചത്.

ഒരു പാക്കറ്റിലുള്ള ഒൻപതുഗ്രാം കഞ്ചാവ് വയറിനുള്ളിൽനിന്ന് കിട്ടി. മറ്റൊരു പാക്കറ്റിലെ ലഹരി പൂർണമായി രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ ഇത് എം.ഡി.എം.എ. ആണോയെന്ന് ഉറപ്പിക്കാൻ സാധിക്കൂ. 

അതേസമയം മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പേരാമ്പ്ര ഡിവൈ.എസ്.പി. വി.വി. ലതീഷിനെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പകൽ 11.20-ഓടെയാണ് ഷാനിദിൻ്റെ മരണം.

ഗൾഫിലായിരുന്ന ഷാനിദ് നാലുവർഷമായി നാട്ടിലെത്തിയിട്ട്. ഷാനിദ് ലഹരിക്കടിമയും മയക്കുമരുന്ന് കച്ചവട റാക്കറ്റിലെ കണ്ണിയുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. നേരത്തേ കഞ്ചാവ്‌ ഉപയോഗിച്ചതിനും കേസുകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow