ഓപറേഷൻ ക്ലീൻ സ്ലേറ്റ്: എക്സൈസ് പിടിച്ചത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്; അഞ്ച് ദിവസത്തിൽ 360 കേസ്, 368 അറസ്റ്റ്

മയക്കു മരുന്നിനെതിരെ എക്സെെസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷൻ ക്ലീൻ സ്ലേറ്റ് റെയ്ഡിൽ

Mar 11, 2025 - 00:33
 0  7
ഓപറേഷൻ ക്ലീൻ സ്ലേറ്റ്: എക്സൈസ് പിടിച്ചത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്; അഞ്ച് ദിവസത്തിൽ 360 കേസ്, 368 അറസ്റ്റ്

മയക്കു മരുന്നിനെതിരെ എക്സെെസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷൻ ക്ലീൻ സ്ലേറ്റ് റെയ്ഡിൽ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. 

റെയ്ഡിൽ 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തി. 

21,389 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയാണ് മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടിയത്.

പ്രതികളിൽ നിന്ന് 56.09 ഗ്രാം എം.ഡി.എം.എ, 23.11 ഗ്രാം മെത്താഫിറ്റാമിൻ, എൽ.എസ്.ഡി., നൈട്രോസെഫാം ടാബ്ലറ്റ്, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികൾ, 96 ഗ്രാം കഞ്ചാവ് ബാംഗ്, 10.2 ഗ്രാം ഹെറോയിൻ, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. 

പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്തി. ഈ കേസുകളിൽ 10,430 ലിറ്റർ സ്പിരിറ്റും 101.8 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചു.

മാർച്ച് 5 മുതൽ 12 വരെയാണ് നിലവിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് നിശ്ചയിച്ചിരിക്കുന്നത്. മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow