മെയ് 8ന് സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു; രക്ഷിച്ചത് ഇന്ത്യയുടെ വ്യോമ പ്രതിരോധം
പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോണുകളും ദീർഘദൂര മിസൈലുകളും

പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമം നടത്തി. സുവർണ്ണ ക്ഷേത്രം ലക്ഷ്യമിട്ടുള്ള എല്ലാ ഡ്രോണുകളും മിസൈലുകളും ആർമി എയർ ഡിഫൻസ് ഗണ്ണർമാർ വെടിവച്ചിട്ടതായി 15-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി തിങ്കളാഴ്ച വെളിപ്പെടുത്തി.
സുവർണ്ണ ക്ഷേത്രം പോലുള്ള മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്ഥാപനങ്ങൾക്കൊപ്പം തങ്ങളുടെ സൈനിക താവളങ്ങളും ലക്ഷ്യമിടുന്ന പാകിസ്ഥാന്റെ നീക്കം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നുവെന്ന് മേജർ ജനറൽ പറഞ്ഞു.
"പാക് സൈന്യത്തിന് നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നിട്ടും, അവർ ഇന്ത്യൻ സൈനിക താവളങ്ങളേയും മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ ലക്ഷ്യങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഇവയിൽ, സുവർണ്ണ ക്ഷേത്രമാണ് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത്. സുവർണ്ണ ക്ഷേത്രത്തിന് സമഗ്രമായ ഒരു വ്യോമ പ്രതിരോധ കുട നൽകുന്നതിനായി ഞങ്ങൾ കൂടുതൽ ആധുനിക വ്യോമ പ്രതിരോധ ഉപകരണങ്ങൾ സമാഹരിച്ചു.: അദ്ദേഹം പറഞ്ഞു"
What's Your Reaction?






