തോൽവിക്ക് ശേഷം കൃത്രിമത്വം ആരോപിക്കുന്നത് അസംബന്ധം
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായ രീതിയിലാണ് നടത്തിയതെന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിന് പിന്നാലെയാണ് മറുപടി..

കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം അവ്യക്തവും "തികച്ചും അസംബന്ധം" ആണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച തള്ളിക്കളഞ്ഞു , കോൺഗ്രസ് നേതാവിൻ്റെ വോട്ടർ തട്ടിപ്പ് ആരോപണങ്ങൾക്ക് പോയിൻ്റ് ബൈ പോയിൻ്റ് നിരത്തിയാണ് മറുപടി.
"വോട്ടർമാരുടെ പ്രതികൂല വിധിക്ക് ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്തതായി പറഞ്ഞ് അതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് പൂർണ്ണമായും അസംബന്ധമാണ്," എന്ന് ശക്തമായ ഭാഷയിലുള്ള മറുപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായ രീതിയിലാണ് നടത്തിയതെന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനം നേരത്തെ പങ്കുവെച്ചിരുന്നു. വ്യാജ വോട്ടർമാരെ ഉപയോഗിച്ച് വോട്ടർ പട്ടിക പെരുപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
What's Your Reaction?






