ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു
ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവർക്ക് ദാരുണാന്ത്യം.

കണ്ണൂർ: ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവർക്ക് ദാരുണാന്ത്യം. നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
മലപ്പുറം പള്ളിക്കൽ ബസാർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീലാണു (43) മരിച്ചത്. പൂർണ്ണമായും തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുടുങ്ങിയാണ് ജലീലിന്റെ മരണം.
ദേശീയപാതയിൽ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേയായിരുന്നു അപകടം. ചെങ്കല്ലുമായി തളിപ്പറമ്പിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി.
What's Your Reaction?






