മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു.

Apr 2, 2024 - 17:52
 0  3
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
കായംകുളം: മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. കായംകുളം എംഎസ്‌എം കോളജിന് മുന്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
എതിർദിശയില്‍ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാന്‍റെ കാറില്‍ ഇടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു.

കായംകുളത്ത് നിന്ന് സ്വന്തം വാഹനത്തില്‍ ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അപകടത്തില്‍ പരിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. "ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച്‌ അപകടത്തില്‍ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തില്‍ ഞാനുള്‍പ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.'-മന്ത്രി പറഞ്ഞു. അപകടത്തിനു പിന്നാലെ മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വാഹനത്തിലാണ് മന്ത്രി യാത്ര പൂർത്തിയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow