പെരുമ്ബാവൂരില്‍ ടോറസ് ബൈക്കിലിടിച്ചു; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

എറണാകുളം പെരുമ്ബാവൂര്‍ താന്നിപ്പുഴയില്‍ ടോറസ് ലോറി ബൈക്കിലിടിച്ച്‌ പിതാവും മകളും മരിച്ചു.

Apr 3, 2024 - 22:11
 0  3
പെരുമ്ബാവൂരില്‍ ടോറസ് ബൈക്കിലിടിച്ചു; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം
കൊച്ചി: എറണാകുളം പെരുമ്ബാവൂര്‍ താന്നിപ്പുഴയില്‍ ടോറസ് ലോറി ബൈക്കിലിടിച്ച്‌ പിതാവും മകളും മരിച്ചു. കറുകടം കുന്നശേരില്‍ കെ.ഐ.
എല്‍ദോ (52), മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.

രാവിലെ 7.45 ഓടെ പെരുമ്ബാവൂർ - കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം. മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലാക്കാൻ പോകുകയായിരുന്നു എല്‍ദോ. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്.

ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ബ്ലെസിയുടെ മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രിയിലും എല്‍ദോയുടേത് അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

പാലക്കാട്‌ കൃഷി അസിസ്റ്റന്‍റാണ് എല്‍ദോ. അങ്കമാലിയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ഥിനിയാണ് ബ്ലെസി. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow