പയ്യാമ്ബലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ രാസലായനി ഒഴിച്ച്‌ വികൃതമാക്കിയതായി പരാതി

കണ്ണൂര്‍ കോര്‍പറേഷനിലെ പയ്യാമ്ബലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച്‌ വികൃതമാക്കിയതായി പരാതി.

Mar 29, 2024 - 06:17
 0  15
പയ്യാമ്ബലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ രാസലായനി ഒഴിച്ച്‌ വികൃതമാക്കിയതായി പരാതി

ണ്ണൂര്‍:

കണ്ണൂര്‍ കോര്‍പറേഷനിലെ പയ്യാമ്ബലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച്‌ വികൃതമാക്കിയതായി പരാതി.
മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രടറിമാരായ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസദ്രാവകം ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.

വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസദ്രാവകം ഒഴിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തില്‍ ഏറ്റവുമധികം വികൃതമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow