കന്നഡ നടനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു

കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു.

Mar 1, 2024 - 19:46
 0  3
കന്നഡ നടനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു. 70 വയസ്സായിരുന്നു.

വിവിധ അസുഖങ്ങളേത്തുടർന്ന് ബെംഗളുരൂവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കർണാടകയില്‍ നിന്ന് ആദ്യമായി യു.പി.എസ്.സി പരീക്ഷ പാസായ വ്യക്തിയാണ് ശിവറാം.

നാഗതിഹള്ളി ചന്ദ്രശേഖർ അദ്ദേഹത്തിന്റെതന്നെ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ബാ നല്ലേ മധുചന്ദ്രകേ ആയിരുന്നു ശിവറാമിന്റെ ആദ്യചിത്രം. 2017-ല്‍ തിയേറ്ററുകളിലെത്തിയ ടൈഗർ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേ, ബി.ജെ.പി നേതാവ് കെ. രഘു കൗടില്യ തുടങ്ങിയവർ അനുശോചിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow