വയനാട്ടില്‍ ഭൂമിക്കടിയിലുണ്ടായ പ്രകമ്ബനം ; ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്ബനവും മുഴക്കവുമുണ്ടായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്.

Aug 10, 2024 - 11:43
 0  5
വയനാട്ടില്‍ ഭൂമിക്കടിയിലുണ്ടായ പ്രകമ്ബനം ; ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

യനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്ബനവും മുഴക്കവുമുണ്ടായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്.

കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. നെന്‍മേനി, അമ്ബലവയല്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെ പ്രകമ്ബനം ഉണ്ടായത്.

വയനാടോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട പ്രകമ്ബനവും ഇടിമുഴക്കവും, ഭൂകമ്ബമല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങള്‍ കൂടുതല്‍ താഴേക്ക് ചരിഞ്ഞിറിക്കുന്നതിന്റെ പ്രകമ്ബനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow