"സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും വിത്തുകൾ"ലോക സൃഷ്ടി സംരക്ഷണ ദിനത്തിന്റെ പ്രമേയം

2025 ജൂബിലി വർഷത്തിൽ സാമൂഹ്യ ചാക്രികലേഖനമായ ലൗദാത്തോ സിയുടെ പത്താമത് വാർഷികം ആഘോഷിക്കപ്പെടുകയാണ്.

Apr 8, 2025 - 11:34
 0  18
"സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും വിത്തുകൾ"ലോക സൃഷ്ടി സംരക്ഷണ ദിനത്തിന്റെ പ്രമേയം

2025 ലെ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം "സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും വിത്തുകൾ"എന്നതാണെന്നും,  "സൃഷ്ടിയുടെ കാലം" എന്ന എക്യൂമെനിക്കൽ  സംരംഭം സെപ്റ്റംബർ മാസം ഒന്നാം തീയതി ആരംഭിച്ച് ഒക്ടോബർ മാസം നാലാം തീയതി അവസാനിക്കുമെന്നും സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററി പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു. 2025, ജൂബിലി വർഷമാണെന്നതും, "ലൗദാത്തോ സി" ചാക്രികലേഖനപ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികമാണെന്നതും ആഘോഷങ്ങളുടെ  പ്രാധാന്യം വർധിപ്പിക്കുന്നു.

സൃഷ്ടിമായുള്ള സമാധാനം എന്ന പേരിലുള്ള 2025 സംരംഭം, അടിസ്ഥാനമാക്കിയിരിക്കുന്നത്, ഏശയ്യായുടെ പുസ്തകം മുപ്പത്തിരണ്ടാം അധ്യായം പതിനാലു മുതൽ പതിനെട്ടുവരെയുള്ള തിരുവചനങ്ങളാണ്. ഫ്രാൻസിസ് പാപ്പായുടെയും അദ്ദേഹത്തിന്റെ സമീപകാല മുൻഗാമികളുടെയും പഠനങ്ങൾ വെളിപ്പെടുത്തുന്നതുപോലെ, സമാധാനവും, സൃഷ്ടിയെക്കുറിച്ചുള്ള കരുതലും തമ്മിലുള്ള ബന്ധം വളരെ ആഴപ്പെട്ടതാണെന്നും, ഇതുപോലെ മറുവശത്ത്,  ഇന്നത്തെ ലോകത്ത് യുദ്ധവും ആക്രമണങ്ങളും, പൊതുഭവനത്തിന്റെ നാശവും വിഭവങ്ങളുടെ പാഴാക്കലും പ്രബലപ്പെടുന്നുവെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.

സമാധാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും, പ്രത്യാശയ്ക്ക് പ്രചോദനം നൽകുന്ന ഒരു അന്തരീക്ഷം ഉണ്ടാകുന്നതിനും പ്രാർത്ഥിക്കണമെന്നും കുറിപ്പിൽ ആഹ്വാനം ചെയ്യുന്നു. പ്രമേയത്തിൽ 'വിത്തുകൾ' എന്നത് സൂചിപ്പിക്കുന്നത്, സമാധാനത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള ദീർഘകാല പ്രതിബദ്ധതയെയും, വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള നല്ല ശീലങ്ങളെയുമാണെന്നും പത്രക്കുറിപ്പിൽ എടുത്തുപറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow