തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍

ലഹരിക്കടത്ത് കേസില്‍ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റില്‍.

Oct 26, 2024 - 23:19
 0  20
തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍

ചെന്നൈ: ലഹരിക്കടത്ത് കേസില്‍ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റില്‍. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുണ്‍ (40) ആണ് ചെന്നൈയില്‍ ലഹരിമരുന്നുമായി പിടിയിലായത്.

നൈജീരിയൻ പൌരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്ബാക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അരുണിനൊപ്പം എസ് മേഗ്ലാൻ (42), ജോണ്‍ എസി (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 3.8 ഗ്രാം കൊക്കെയ്നും ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തു. സിന്തറ്റിക് ലഹരി മരുന്ന് വില്‍പനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.

കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 150ഓളം ലഹരി വില്‍പനക്കാരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നിട്ടുണ്ട്. കർണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ലഹരിമരുന്ന് ശൃംഖല സിന്തറ്റിക് ലഹരികള്‍ ചെന്നൈയിലേക്ക് എത്തിക്കുന്നതെന്നാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ വലിയ രീതിയില്‍ മയക്കുമരുന്ന് പിടികൂടുകയും പല പ്രമുഖരും അറസ്റ്റിലാവുകായും ചെയ്യുമെന്നും പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow