ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ
കഴിഞ്ഞ 39 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ

തിരുവനന്തപുരം: കഴിഞ്ഞ 39 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ.
ആരോഗ്യമന്ത്രിയുമായുള്ള രണ്ടാം ഘട്ട ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
രാവിലെ 11 മണിയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുക.
അതേസമയം, ആശമാർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പുറപ്പെട്ടു. വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
ആശമാരുടെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണുന്നത്.
What's Your Reaction?






