ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ബഹ്റൈച്ച്‌ ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം.

Sep 2, 2024 - 23:06
 0  3

ഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച്‌ ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം.

ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ജൂലായ് 17 മുതല്‍ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. ബഹ്റൈച്ച്‌ ജില്ലയില്‍ മാസങ്ങളായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ നിരവധിപേർക്കാണ് പരിക്കേറ്റത്.

അതേസമയം 'ഓപ്പറേഷൻ ഭീഡിയ' എന്ന പേരില്‍ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആറ് ചെന്നായകളില്‍ നാലെണ്ണത്തെ പിടികൂടിയിരുന്നു. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് നിലവില്‍ ഭീതിപരത്തുന്നത്. ഇവയെ കണ്ടെത്താൻ ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍.

കുട്ടികളുടെ മൂത്രത്തില്‍ മുക്കിയ കളിപ്പാവകള്‍ ഉപയോഗിച്ച്‌ ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകള്‍ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ചെന്നായക്കള്‍ തുടർച്ചയായി വാസസ്ഥലം മാറുന്നത് തിരച്ചിലിന് വലിയ വെല്ലുവിളിയാവുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow