റഷ്യൻ മിസൈല്‍ ആക്രമണം; യുക്രെയ്നില്‍ മരണം 37 ആയി

റഷ്യൻ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നില്‍ മരണം 37 ആയി.149 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Jul 10, 2024 - 00:32
 0  2
റഷ്യൻ മിസൈല്‍ ആക്രമണം; യുക്രെയ്നില്‍ മരണം 37 ആയി

കീവ് : റഷ്യൻ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നില്‍ മരണം 37 ആയി.149 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് യുക്രെയിൻ നഗരങ്ങളില്‍ റഷ്യൻ മിസൈല്‍ ആക്രമണം ഉണ്ടായത്.

കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമണത്തിന് ഇരയായി.

മൂന്നോളം കുട്ടികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തില്‍ അനുശോചിച്ചും റഷ്യയെ കുറ്റപ്പെടുത്തിയും പാശ്ചാത്യ, യുഎൻ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യയും രംഗത്ത് വന്നിട്ടുണ്ട്.

റഷ്യൻ ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ വോളോടിമർ സെലെൻസ്‌കി പറഞ്ഞു. 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിനു ശേഷം യുക്രെയിനിന്റെ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്.

ആളുകള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരെ, പൊതുവെ മനുഷ്യത്വത്തിനെതിരെയുളള വലിയ ആക്രമണമാണ് റഷ്യ നല്‍കിയിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും റഷ്യ മറുപടി പറയേണ്ടി വരും എന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച യുക്രെയ്ൻ നഗരങ്ങളില്‍ നടന്ന റഷ്യൻ മിസൈലുകളുടെ ആക്രമണം ‍ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുളള ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.

ബ്രിട്ടൻ, ഫ്രാൻസ്, ഇക്വഡോർ, സ്ലൊവേനിയ എന്നിവയുടെ അഭ്യർത്ഥനപ്രകാരം ചൊവ്വാഴ്ച സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്നും യുഎൻ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസിൻ്റെ വക്താവ് അറിയിച്ചു.

യുക്രെയിനിലുണ്ടായ ആക്രമണം റഷ്യയുടെ ഭീരുത്വവും ക്രൂരതയും നിറഞ്ഞ ആക്രമണമെന്നാണ് ഞങ്ങള്‍ വിളിക്കുന്നതെന്ന് യുകെ അംബാസഡർ ബാർബറ വുഡ്‌വാർഡ് എക്‌സില്‍ കുറിച്ചു. വാർ ക്രൈംസ് എന്നാണ് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി ആക്രമണത്തെ വിശേഷിപ്പിച്ചത്.

നിരപരാധികളായ കുട്ടികളെ ആക്രമിക്കുന്നത് ഏറ്റവും മോശമായ പ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. വാർഷിക ഉച്ചകോടിക്കായി നാറ്റോ നേതാക്കള്‍ വാഷിംഗ്ടണില്‍ യോഗം ചേരുന്നതിന് ഒരു ദിവസം മുമ്ബാണ് യുക്രെയ്നില്‍ ആക്രമണം ഉണ്ടായത്. യുക്രെയ്നിലുണ്ടായ ആക്രമണം രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ തകരാറുകള്‍ ഉയർത്തിക്കാട്ടുന്ന ഒന്നാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ആക്രമണത്തില്‍ കുട്ടികളുടെ ആശുപത്രിയിലെ ഒരു വാർഡ് പൂർണമായും തകർക്കപ്പെട്ടു. ഗുരുതരമായ വൃക്കരോഗമുള്ള കുട്ടികളെ ചികിത്സില്‍സിക്കുന്ന വാർഡാണിത്.

നൂറുകണക്കിന് രക്ഷാപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും രക്ഷപ്പെട്ടവർക്കായി തിരച്ചില്‍ നടത്താനുമുളള ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എത്ര പേരാണ് മരിച്ചതെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരും എമർജൻസി സ്റ്റാഫും അറിയിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow