യുപി നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും

ഉത്തര്‍പ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

Feb 11, 2024 - 13:43
 0  3
യുപി നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും

ഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഫെബ്രുവരി 11 ന് രാംലല്ലയുടെ ദര്‍ശനത്തിനായി എല്ലാ അംഗങ്ങളും അയോദ്ധ്യയിലേക്ക് പോകണമെന്ന് മുഖ്യമന്ത്രി യോഗി ബുധനാഴ്ച തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു.

നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന എല്ലാ അംഗങ്ങളേയും അയോദ്ധ്യ ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

ഇതിനായി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 10 സൂപ്പര്‍ ലക്ഷ്വറി/പ്രീമിയം ബസുകള്‍ സജ്ജമാക്കും . ബസുകളുടെ ലഭ്യത ഉറപ്പാക്കാന്‍ യോഗി സര്‍ക്കാരിന് വേണ്ടി ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ അംഗങ്ങളെയും കൊണ്ടുപോകുന്നതിനായി ഈ ബസുകള്‍ വിധാന്‍ ഭവന് മുന്നില്‍ രാവിലെ 8:15 ന് എത്തും. ബസുകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ പ്രഥമശുശ്രൂഷ കിറ്റുകളും ഉണ്ടായിരിക്കണം തുടങ്ങി നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് അയോദ്ധ്യ വിമാനത്താവളത്തിലെത്തും. ഇതിന് ശേഷം മന്ത്രി സഭാംഗങ്ങള്‍ക്കൊപ്പം ദര്‍ശനത്തിന് പോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow