സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി; ബാബുരാജിനെതിരെ കേസെടുത്തു

നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് അടിമാലി പൊലീസ്.

Sep 3, 2024 - 11:45
 0  2
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി; ബാബുരാജിനെതിരെ കേസെടുത്തു

ടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

ഡിഐജിയ്ക്ക് ഇ-മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

2019ല്‍ പെരുമ്ബാവൂരില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് എസ്‌ഐടി ടീമിന് കൈമാറും. യുവതി ബാബുരാജിന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്നതായാണ് സൂചന.

അതേസമയം തനിക്കെതിരായ ആരോപണത്തില്‍ ബാബു രാജ് പ്രതികരിച്ചിരുന്നു. ഗൂഢാലോചനയായിരുന്നു ഇതെന്നായിരുന്നു ബാബുരാജ് പറഞ്ഞത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മൂലം യഥാര്‍ത്ഥ കാര്യങ്ങള്‍ ഇല്ലാതെയാകുന്നുവെന്നായിരുന്നു ബാബുരാജ് പ്രതികരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow