ചോര തുപ്പി മൂലയ്ക്ക് കിടന്ന നാളുകള്‍, എനിക്ക് മുമ്ബ് മറ്റൊരു സ്ത്രീയെ ബാല വിവാഹം കഴിച്ചിരുന്നു; ചതിക്കപ്പെട്ടു

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.

Sep 27, 2024 - 20:58
 0  5
ചോര തുപ്പി മൂലയ്ക്ക് കിടന്ന നാളുകള്‍, എനിക്ക് മുമ്ബ് മറ്റൊരു സ്ത്രീയെ ബാല വിവാഹം കഴിച്ചിരുന്നു; ചതിക്കപ്പെട്ടു

ടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.

പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി. ഈ സാഹചര്യത്തിലാണ് അമൃത പ്രതികരണവുമായി എത്തിയിരിക്കുന്നത്.

അമൃതയുടെ വാക്കുകള്‍

''വളരെയധികം വിഷമമുള്ളൊരു കാര്യം സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. വെളുപ്പിനെ അഞ്ചരയാണ് ഇപ്പോള്‍ സമയം. ഞങ്ങളാരും ഉറങ്ങിയിട്ടില്ല. അത്രയും വിഷമത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. എനിക്ക് അഭിനയിച്ച്‌ സംസാരിക്കാനോ ഇമോഷണല്‍ ആയി സംസാരിക്കാനോ സംസാരിച്ച്‌ ഇംപ്രസ് ചെയ്യാനോ അറിയില്ല. നിങ്ങള്‍ എന്നെ പതിനാറ് വയസ് മുതല്‍ കാണുന്നതാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കാലം മുതല്‍ അമൃത ,സുരേഷ് എന്ന വ്യക്തിയെ നിങ്ങള്‍ക്കറിയാം.

പതിനാല് വര്‍ഷമായി ഞാന്‍ മിണ്ടാതിരിക്കുകയാണ്. എന്റെ നിശബ്ദത എന്നെ വെറുക്കാനുള്ള കാരണമായി മാറിയിട്ടുണ്ട്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. നിങ്ങള്‍ക്കാര്‍ക്കും സത്യാവസ്ഥ അറിയില്ലായിരുന്നു. ഇതിന് മുമ്ബ് ഒരിക്കല്‍ മാത്രമാണ് ഞാന്‍ വീഡിയോ ചെയ്തിട്ടുള്ളത്. ബാല ചേട്ടന്‍ പാപ്പുവിനെ ഞാന്‍ കാണിച്ചില്ലെന്ന് പറഞ്ഞപ്പോള്‍. അത് അദ്ദേഹം തന്നെ ചെയ്യിപ്പിച്ച ഫേക്ക് ന്യൂസ് ആണെന്ന് പിന്നീട് തെളിഞ്ഞതാണ്.പാപ്പുവിനെ വലിച്ചിട്ടപ്പോഴാണ് ഞാന്‍ ആദ്യമായി സംസാരിക്കുന്നത്. അതിന് ശേഷം ഇപ്പോഴാണ് സംസാരിക്കുന്നത്.

ഞാന്‍ മിണ്ടാതിരിക്കുന്നത് കാരണം നിങ്ങളെല്ലാം അത്രത്തോളം എന്നെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിനെ മാറ്റാന്‍ ഞാനും ശ്രമിച്ചിട്ടില്ല. അതിന്റെ കാരണം അത്രയും ഭംഗിയായി സംസാരിക്കാന്‍ എനിക്കറിയില്ല. ആ വെറുപ്പ് ഇപ്പോള്‍ പാപ്പുവിലേക്കും വന്നിരിക്കുകയാണ്. ഞാനും പാപ്പുവും അഭിയും അമ്മയുമുള്ള ചെറിയ കുടുംബമാണ് ഞങ്ങളുടേത്. ജീവിതത്തില്‍ എന്തെങ്കിലും വന്നാല്‍ അപ്പോള്‍ തന്നെ എന്തെങ്കിലും പ്രശ്‌നവും വരും.

21ന് അവളുടെ പിറന്നാളായിരുന്നു. ഞങ്ങളുടെ പരിമിധിയില്‍ നിന്നു കൊണ്ടു തന്നെ പരമാവധി സന്തോഷം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ പിറ്റേന്ന് കാണുന്നത് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞുള്ള ഇന്റര്‍വ്യു ആണ്. പാപ്പു എന്നോട് ചോദിക്കാറുള്ളത് മമ്മി എന്തിനാണ് മിണ്ടാതിരിക്കുന്നത്, മമ്മിയ്ക്ക് മിണ്ടാനറിയില്ലെങ്കില്‍ ഞാന്‍ സംസാരിക്കാമെന്നാണ് പാപ്പു പറയുന്നത്. പാപ്പു പഴയ കുട്ടിയല്ല ഇപ്പോള്‍. പിറന്നാള്‍ ദിവസത്തെ വീഡിയോയ്ക്ക് ശേഷം ഞാന്‍ പറഞ്ഞ അങ്കിള്‍മാരും ആന്റിമാരും വിശ്വസിക്കും എന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ ചെയ്യുന്നത്. അതിലെന്ത് കണ്ടന്റ് ആണ് ഇടുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ നേരിട്ടതൊക്കെ കണ്ട് വിഷമിച്ചാണ് അവള്‍ അവളുടെ ഭാഷയിലും പക്വതയിലും സംസാരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow