ഐ ഫോണ്‍ 16 വിലക്ക് ഏര്‍പ്പെടുത്തി രാജ്യം; വില്‍പ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ആയ ഐ ഫോണ്‍ 16 സീരീസിനു വിലക്ക് ഏർപ്പെടുത്തി ഇന്‍ഡോനീഷ്യ.

Oct 25, 2024 - 23:30
 0  26
ഐ ഫോണ്‍ 16 വിലക്ക് ഏര്‍പ്പെടുത്തി രാജ്യം; വില്‍പ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്

പ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ആയ ഐ ഫോണ്‍ 16 സീരീസിനു വിലക്ക് ഏർപ്പെടുത്തി ഇന്‍ഡോനീഷ്യ. ഐ ഫോണ്‍ 16 സീരീസ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിതയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ വിദേശത്തുനിന്നും ഐ ഫോണ്‍ 16 ഇന്‍ഡോനീഷ്യയിലേക്ക് കൊണ്ടുവരാനും ആവില്ല. ഐഫോണ്‍ 16-ന് ഇന്‍ഡോനീഷ്യയില്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്നതാണ് ഇതിന് കാരണം.

ഈ സർട്ടിഫിക്കേഷനുള്ള ഫോണുകള്‍ക്ക് രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോണ്‍ 16 ഇന്‍ഡോനീഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താതും കാരണമാണ്.

ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി പറഞ്ഞിരുന്നു. ഇവയ്ക്ക് ടി.കെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ ഇപ്പോഴും ഇന്തൊനീഷ്യയില്‍ ലഭ്യമല്ല. ഇതിന് പുറമെ ആപ്പിളിന്‍റെ പുതിയ വാച്ച്‌ സീരിസും ലഭ്യമല്ല. ഇന്തൊനീഷ്യ മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ആപ്പിളിന് ഐ ഫോണ്‍ വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കുകയുള്ളൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ഇന്‍ഡോനീഷ്യയില്‍ വരുന്നവർക്ക് ഐ ഫോണ്‍ തന്നെ യാത്രയില്‍ കൊണ്ടുവരണമെന്നുള്ളവർ പഴയ, സാധുതയുള്ള ഐ.എം.ഇ.ഐ നമ്ബറുള്ള ഐ ഫോണ്‍ കൊണ്ടുവരാം. ഇത് ഇന്‍ഡോനീഷ്യൻ നെറ്റ് വർക്കിലുള്‍പ്പെട്ടവയാണെന്ന് ഉറപ്പുവരുത്തുകയുംവേണം.

ഇന്‍ഡോനീഷ്യ വിവിധതരം സ്‌മാർട്ട്‌ഫോണുകളും പോർട്ടബിള്‍ വൈഫൈ ഉപകരണങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങളിലും ജനപ്രിയ ടൂറിസ്റ്റ് ലൊക്കേഷനുകളിലും ഇതെളുപ്പത്തില്‍ ലഭ്യവുമാണ്. എല്ലാത്തിലും പുറമേ പ്രാദേശിക നിക്ഷേപവുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഭാഗത്തുനിന്നുള്ള അപ്ഡേറ്റുകളും നിരീക്ഷിച്ചുകൊണ്ടിരിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow