ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസ് 95,000 രൂപ

ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണത്തിന് റെക്കോഡ് ബോണസിന് ശുപാര്‍ശ.

Sep 12, 2024 - 23:31
 0  2

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണത്തിന് റെക്കോഡ് ബോണസിന് ശുപാര്‍ശ. 95,000 രൂപ ജീവനക്കാര്‍ക്ക് ഇത്തവണ ബോണസായി നല്‍കാനാണ് തീരുമാനം.

29.5 ശതമാനം എക്‌സ് ഗ്രേഷ്യയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 90,000 രൂപ ജീവനക്കാര്‍ക്ക് ബോണസായി ലഭിച്ചിരുന്നു. മദ്യത്തിലൂടെയുള്ള വരുമാനം വര്‍ധിച്ചതാണ് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് കിട്ടാനിടയാക്കിയത്.

ബെവ്‌കോയിലെ ലേബലിങ് തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് ബോണസ് ലഭിക്കും. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്.ഔട്ട്‌ലെറ്റുകളിലും ഓഫീസുകളിലുമായി 5000-ഓളം ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. എക്‌സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തുക സംബന്ധിച്ച്‌ അന്തിമ തീരുമാനമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow